May 5, 2024

ഹോമിയോപ്പതി ദിനാചരണം മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും

0
ഡോ.സാമുവല്‍ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോകഹോമിയോപ്പതി ദിനമായി
ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പും ഏപ്രില്‍ 10 മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
10-ന് കല്‍പ്പറ്റ വൈന്‍ഡ് വാലി ഹാളില്‍ ഹാനിമാന്‍ ദിനാചരണ സെമിനാര്‍ നടത്തും.ചടങ്ങില്‍ ജില്ലയിലെ സീനിയര്‍ ഹോമിയോപ്പതി ഡോക്ടര്‍മാരെ ആദരിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഡോ.ഹാനിമാന്‍ അനുസ്മരണം നടത്തും. ജില്ലയിലെ
സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ സീനിയര്‍ ഹോമിയോ ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിക്കും.
ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. കെ. സജീവ് പ്രബന്ധം
അവതരിപ്പിക്കും.
 തുടര്‍ ദിവസങ്ങളില്‍ ജില്ലയിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പുകളും ഡിസ്പന്‍സറികളും ആശുപത്രികളും കേന്ദ്രീകരിച്ച് പ്രതിരോധ ചികിത്സാ
പരിപാടികളും സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടത്തും.ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച് ജീവിതശൈലീരോഗ നിര്‍ണ്ണയ
നിവാരണ ക്യാമ്പുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ്
ക്ലാസുകളും ലഹരിവിമുക്ത പരിപാടികളും സംഘടിപ്പിക്കുവാന്‍ താല്‍പ്പര്യമുളള സംഘടനകളും സ്ഥാപനങ്ങളും അതത് പ്രദേശത്തെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളെയോ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലോ ബന്ധപ്പെടണം.
ഫോണ്‍ 04936 205949 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *