May 6, 2024

ഇഗ്‌നൈറ്റ് 18 : ശാസ്ത്രാവബോധ സെമിനാര്‍ ഏപ്രില്‍ 30ന് കല്‍പ്പറ്റ ജിനചന്ദ്ര ഹാളില്‍

0
Img 20180427 123221
കല്‍പ്പറ്റ : ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത എന്നിവ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ്സെന്‍സ് വയനാട് ഘടകത്തിന്റെ രൂപീകരണവും ജില്ലാതല ഏകദിന സെമിനാറും ഏപ്രില്‍ 30 തിങ്കളാഴ്ച 9.30 മുതല്‍ 4 മണി വരെ കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനിലെ ജിനചന്ദ്ര ഹാളില്‍ നടക്കും. 'ഇഗ്‌നൈറ്റ് 18' എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ നിന്റെ സ്വാതന്ത്ര്യം – എന്റെ മൂക്ക് എന്ന വിഷയത്തില്‍ സി.രവിചന്ദ്രന്‍, കണികാ പരീക്ഷണ ശാലകളും പരിസ്ഥിതി പ്രശ്‌നങ്ങളും എന്ന വിഷയങ്ങള്‍ സാബു ജോസ്, റോഡപകടങ്ങള്‍ അടിസ്ഥാന കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ബിജുമോന്‍ എസ്.പി., ദ്വിതീയ ശക്തികള്‍ എന്ന വിഷയത്തില്‍ കെ. അരവിന്ദ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) പ്രകാരം ശാസ്ത്രാഭിരുചിയും, മാനവികതയും, അനേ്വഷണത്വരയും, പരിഷ്‌കരണ ബോധവും വളര്‍ത്തുക എന്നത്  ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയും ഉത്തരവാദിത്വവുമായി പറയുന്നു. ഇക്കാര്യങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ അകറ്റി നിര്‍ത്തുകയോ തെറ്റായ ധാരണകള്‍ പരത്തി അന്ധവിശ്വാസത്തിന്റെയും തെറ്റിദ്ധാരണകളുടെയും ലോകത്തേക്ക് നയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ മനുഷ്യന്റെ ശാസ്ത്രബോധത്തെ ഉണര്‍ത്തി മാനവികതയിലൂന്നിയ സമൂഹ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുതിനാണ് എസ്സെന്‍സ് വിവിധ രീതികളില്‍ ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ എസ്സെന്‍സ് അഡ്‌ഹോക് കമ്മിറ്റി കോ- ഓര്‍ഡിനേറ്റര്‍ സുദേവന്‍ കെ., ഭാരവാഹികളായ സി.കെ. ദിനേശന്‍ മുണ്ടേരി, അഷറഫലി മൂപ്പൈനാട്,പി.സി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *