September 6, 2026

റോഡിനും വീടിനും ഭീഷണിയായി തരുവണ-പടിഞ്ഞാറെത്തറ റോഡില്‍ മണ്ണിടിച്ചില്‍

0
Scan
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട;തരുവണ-പടിഞ്ഞാറെത്തറ റോഡിനും ഒരു കുടംബത്തിനും ഭീഷണിയായ മണ്ണിടിച്ചില്‍ തടയാന്‍ നടപടിയില്ല.റോഡിലെ പുലിക്കാടിലാണ് റോഡിന് ഭീഷണിയായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മണ്ണിടിച്ചില്‍ തുടരുന്നത്.റോഡിന് താഴെ താമസിക്കുന്ന കുറിഞ്ഞാലോടന്‍ മമ്മൂട്ടിയുടെ കുടുംബമാണ് അപകട ഭീഷണിയില്‍ കഴിയുന്നത്.ഇവരുടെ വീട് അരനൂററാണ്ട് മുമ്പ് നിര്‍മിച്ചതാണ്.എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് തരുവണ വൈത്തിരി റോഡ് വീതികൂട്ടിയതോടെയാണ് വീടിന്റെ പുറക് വശം മണ്ണിടിയാന്‍ തുടങ്ങിയത്.
       റോഡിലൂടെ മഴവെള്ളമൊലിച്ചു പോവാന്‍ ഓവുചാലുകളില്ലാത്തും മണ്ണിടിച്ചില്‍ വര്‍ദ്ധിക്കാനിടയാക്കി.റോഡിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ ഏറെ ഭയത്തിലാണ് കുടുംബം വീട്ടിനുള്ളില്‍ കഴിയുന്നത്.റോഡില്‍ നിന്നും ആറ് മീറ്ററോളം താഴെയാണ് വീട് സ്ഥിതി ചെയ്യുന്നത്.റോഡിനോട് ചേര്‍ന്ന ഭാഗം ഇടിയാന്‍ തുടങ്ങിയിട്ടും അപായ സൂചനാ ബോര്‍ഡുകകള്‍ പോലും പൊതുമരാമത് വകുപ്പ് ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല.ഈ ഭാഗം കാട് മൂടിയ നിലയിലാണ്.
         റോഡിന് സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിവേദനം നല്‍കിയെങ്കിലും ഇത് വരെയും പരിഹാരമുണ്ടായിട്ടില്ല.കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വന്‍ ദുരന്തമുണ്ടാവുന്നതിന് മുമ്പായി റോഡിന് സംരക്ഷണ ഭിത്തി കെട്ടാന്‍ തീരുമാനമുണ്ടാവണമെന്നും അപായ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *