May 6, 2024

‘തകര്‍ന്ന് ചുരം, ഒറ്റപ്പെടുന്ന വയനാട്. ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കുക’ യൂത്ത്‌ലീഗ് പൊതുസദസ് 26ന് കല്‍പ്പറ്റയില്‍

0
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ താമരശേരി ചുരം തകര്‍ന്നതോടെ വയനാട് ജില്ല എല്ലാ നിലക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബദല്‍ പാതകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് പൊതുസദസ് സംഘടിപ്പിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക സംഘടനാ നേതാക്കള്‍, വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഈ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപമാണ് പരിപാടി. 
    
     പരിപാടിയിലൂടെ വരുന്ന ജനകീയാഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, ഉപനേതാവ് തുടങ്ങിയവര്‍ക്ക് യൂത്ത് ലീഗ് സമര്‍പ്പിക്കും. തുടര്‍ സമര പരിപാടികളും യൂത്ത്‌ലീഗ് സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ്  കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ട്രഷറര്‍ സലിം കേളോത്ത്, ഭാരവാഹികളായ വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *