May 16, 2024

എം.എസ്.എഫ് സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം

0
03 3

 

                    സുൽത്താൻ ബത്തേരി: കഠാര വെടിയുക തൂലികയേന്തുക എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 മുതൽ ആഗസ്ത് 30 വരെ നടത്തുന്ന സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം.ജനാധിപത്യ മൂല്യങ്ങൾ ഉൾകൊണ്ട് ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷകരാകേണ്ട നേതാക്കളെയും പ്രവർത്തകരെയും വാർത്തെടുക്കേണ്ട ക്യാംപസ് രാഷ്ട്രീയം അക്രമ ഗുണ്ടാ സംഘങ്ങളെ വാർത്തെടുക്കാൻ ചില വിദ്യാർത്ഥി സംഘടനകൾ  ദുരുപയോഗം ചെയ്യുന്ന ഇക്കാലത്തു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എംഎസ്എഫ് സംസ്ഥാന യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സെന്റ് മേരീസ്കോളേജിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സാഹിബ്എംഎസ്എഫ് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ മിസ്ഹബ് കീഴരിയൂരിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു

 

   എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പിപിഎ കരീം, ജനറൽ സെക്രട്ടറി കെകെ അഹമ്മദ് ഹാജി,എംഎസ്എഫ് സംസ്ഥാന ട്രഷറർ യൂസുഫ് വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് ഷബീർ ഷാജഹാൻ,മുസ്ലിം ലീഗ് ജില്ലാ  വൈസ് പ്രസിഡന്റ് ടി. മുഹമ്മദ്‌, റസാഖ് കൽപ്പറ്റ, പിപി അയ്യൂബ്,എം.  അസൈനാർ,സികെ ഹാരിഫ്, അബ്ദുള്ള മാടക്കര,കെഎം ഫവാസ്, മുഫീദ തസ്നി, നജ്മ തബ്ഷീറ   തുടങ്ങിയവർ സംസാരിച്ചു.

 

 

മുട്ടിൽ ഡബ്ള്യു. എം.  കോളേജിൽ നൽകിയ  സ്വീകരണത്തിൽ  എംഎസ്എഫ് ജില്ലാ പ്രസിഡന്റ് മുനീർ വടകര, ജനറൽ സെക്രട്ടറി അജ്മൽ ആറുവാൾ, ട്രഷറർ ഷാബാസ് അമ്പലവയൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലുക്മാൻ ഹകീം വിപിസി,റിയാസ് കല്ലുവയൽ, പിപി ഷൈജൽ യൂണിറ്റ് പ്രസിഡന്റ് അഷ്കർ . എം, സെക്രട്ടറി പിപി അഫ്നാസ് എന്നിവർ സംസാരിച്ചു. നടവയൽ സിഎം കോളേജിൽ നടന്ന സ്വീകരണത്തിൽ എംഎസ്എഫ്  ജില്ലാ  ഭാരവാഹികളായ മുനവ്വർ അലി സാദത്, ഷംസീർ ചെറ്റപ്പാലം,ജവാദ് വൈത്തിരി, ആസിഫ് കുപ്പാടിത്തറ,യൂണിറ്റ് ഭാരവാഹികളായ സോനു റിബിൻ, ഹാഷിം  എന്നിവർ സംസാരിച്ചു. സംസ്ഥാന ജാഥയുടെ ആദ്യദിനത്തിലെ സമാപനം  കൂളിവയൽ ഡബ്ള്യു.എം. ഇമാം ഗസ്സാലി കോളേജിൽ  നടന്നു. സമാപന സ്വീകരണ യോഗത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം,ഹരിത ജില്ലാ സെക്രട്ടറി ബുസ്താന വാകേരി, ഫഹ്മിത ഷെറിൻ,നൂർബിന  സാജിദ, യൂത്ത് ലീഗ് നേതാക്കളായ ജാഫർ മാസ്റ്റർ, കബീർ മാനന്തവാടി, ആഷിക് എൻ, ഹാരിസ് പുഴക്കൽ , ഇസ്ഹാഖ്, ശംസുദ്ധീൻകബീർ മാനന്തവാടി,മുനവ്വർ, എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *