April 29, 2024

വയനാടിന്റെ പുനർനിർമാണത്തിന് ഒപ്പമുണ്ട് ആയുർവേദം

0
Img 20180901 Wa0058
         കൽപ്പറ്റ :- പ്രളയാനന്തര കേരളത്തിനൊരു കൈത്താങ്ങുമായി ആയുർവേദ വിഭാഗം വയനാട്ടിൽ . ഇരുനൂറ് പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസത്തെ പ്രവർത്തനത്തിനായ് വയനാട്ടിലെത്തിയത്. ഇതിൽ പരിയാരം ,പറശിനിക്കടവ്    ഗവൺമെന്റ് ആയുർവേദം മെഡിക്കൽ കോളേജിലെ നാൽപത്തി ഏഴ് വിദ്യാർത്ഥികളും ഉണ്ട് വയനാട്ടിലെ ആറ് പഞ്ചായത്തുകളിലെ ആറായിരം വീടുകളാണിവരുടെ ലക്ഷ്യം. മാനസികമായി  തളർന്നവരെ  മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും മെഡിസിൻ കിറ്റ് വിതരണം ചെയ്യുകയും ചെയ്യുമെന്ന് വയനാട് ഡി.എം.ഒ ഡോ. ഷിബു പറഞ്ഞു. ഇന്ന് രാവിലെ കലക്ട്രേറ്റിൽ നടക്കുന്ന പരിപാടി 
 സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.. ദേശീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, ആയുർവേദ മെഡിക്കൽ അസേസിയേഷൻ ഓഫ് ഇന്ത്യ, ആയുർവേദ കോളേജ് കണ്ണൂർ, പറശ്ശിനി കടവ്, എന്നിവർ സംയുക്തമായാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *