April 29, 2024

ദുരിത ബാധിതർക്ക് താൽകാലിക വാസസ്ഥലം: പ്രൊജക്ട് വിഷൻ വയനാട്ടിൽ 520 വീടുകൾ നിർമ്മിക്കും

0
Img 20180901 Wa0063
കൽപ്പറ്റ: പ്രളയ ദുരന്തത്തിൽ വീടുകൾ നഷ്ടമായവർക്ക് താൽക്കാലിക വാസസ്ഥലം ഒരുക്കാൻ തയ്യാറായി ബാംഗ്ലൂർ ആസ്ഥാനമായ പ്രൊജക്ട് വിഷൻ രംഗത്തെത്തി. വയനാട്ടിൽ 520 കുടുംബങ്ങൾക്ക് ചിലവ് കുറഞ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ അറിയിച്ചു.  

   സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിർമ്മാണം. ദുരിതബാധിതർക്ക് സ്ഥിര ഭവന പദ്ധതി പൂർത്തീകരിക്കും വരെയുള്ള  ഇടക്കാല ആശ്വാസം എന്ന നിലക്കാണ്  ട്രൈ ഫോർഡ്  .ജി.ഐ. ഷീറ്റുകൾ ഉപയോഗിച്ച്   150 ചതുരശ്ര അടി വിസ്തീർണ്ണമുള്ള  വീടും കക്കൂസും നിർമ്മിക്കുന്നതെന്ന് നാഷണൽ കോഡിനേറ്റർ സിബു ജോർജ് പറഞ്ഞു. സുനാമി ദുരിത മേഖലയിലും ഭൂകമ്പാനന്തര നേപ്പാളിലെ പുനരധിവാസ പ്രവർത്തനങ്ങളിലും പ്രൊജക്ട് വിഷൻ ഇതേ രീതിയിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 15000 രൂപ മാത്രം ചിലവുള്ള ഈ വീട് പരിശീലനം നേടിയ  രണ്ട് പേർ ചേർന്ന് ഒരു ദിവസം രണ്ടെണ്ണം നിർമ്മിക്കും. 
     കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ, ഉറവ്, എന്നിവയുടെ സാങ്കേതിക സഹകരണവും പഞ്ചായത്തുകളും ജില്ലാ ലൈഫ് മിഷൻ, തൊഴിലുറപ്പ് പദ്ധതി, വൈദ്യുതി വകുപ്പ് , എന്നിവ കൂടാതെ ഗുണഭോക്താക്കളുടെയും  സന്നദ്ധ പ്രവർത്തകരുടെയും  പങ്കാളിത്തവും ഉണ്ടാകും. സന്നദ്ധ പ്രവർത്തകർക്ക് പരിശീലനവും നൽകും. പ്രൊജക്ട് വിഷൻ ആദ്യഘട്ടത്തിൽ 5000 ത്തിലധികം കുടുംബങ്ങൾക്ക് 50 ലക്ഷം രൂപയുടെ സഹായം നൽകി. ഇനി 15 ലക്ഷം രൂപയുടെ കിറ്റും വിതരണം ചെയ്യും. നിരവധി പേർ സംഭാവനയായി   നൽകിയ പണം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും വീട് നിർമ്മാണത്തിൽ ഇനിയും സ്പോൺസർമാരെ ആവശ്യമുണ്ടന്നും ഇവർ പറഞ്ഞു. എ.ഐ. എഫ്. ഒ , ഹാബിറ്റാറ്റ്, സുവർണ്ണ കർണാടക കേരള സമാജം, എന്നിവയും നിരവധി കമ്പനികളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ടന്ന്  രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർ  9448071973,9446030066 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്  പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ജോണി പാറ്റാനി, ഷനൂപ് ജോർജ്, ജോമോൻ ജോസഫ് എന്നിവർ പറഞ്ഞു.
       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *