April 29, 2024

വാജ്പേയി നടന്ന വഴിയെ ചിതാഭസ്മവുമായി പ്രവർത്തകർ നിമഞ്ജന യാത്ര നടത്തി.: ആദരവ് അറിയിച്ച് മാനന്തവാടിയിലെ പൗരാവലി

0
Img 20180901 Wa0087

മാനന്തവാടി: ബി.ജെ.പി.യുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം   തിരുനെല്ലി പാപനാശിനിയുടെ സംഗമ ഭൂമിയായ കാളിന്ദിയിൽ നിമഞ്ജനം ചെയ്തു. 
ഇന്ത്യൻ  രാഷ്ട്രീയത്തിലെ മാന്യതയുടെ രൂപം,
എതിർ രാഷ്ട്രീയ നേതൃത്വം 'പോലും രാഷ്ട്രീയ പ്രതിപുരുഷനായി അവരോധിച്ച,
 വാജ്പേയുടെ ചിതാഭസ്മം രാവിലെ  11 മണിക്ക് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടക്കുന്ന സർവ്വകക്ഷി അനുശോചന  യോഗത്തിന് ശേഷമാണ്  തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന   തിരുനെല്ലിയിൽ നിമഞ്ജനം ചെയ്യാൻ കൊണ്ട്  പോയത്. .വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ  നൂറ് കണക്കിന് പേർ അനുശോചന സമ്മേളനത്തിലും നിമഞ്ജന യാത്രയിലും പങ്കാളികളായി.

. നിമഞ്ജന യാത്രയിൽ ബി.ജെ.പി. യുടെ പ്രവർത്തകർ  സ്വന്തം വാഹനത്തിൽ
പാർട്ടി പതാക കെട്ടി ഈ യാത്രയെ അനുഗമിച്ചു.   ,വീടുകളിൽ  നിന്ന് കൊണ്ട് പന്ന  പൂക്കൾ കൊണ്ട്  പുഷ്പാർച്ചന  നടത്തി. 
പാൽ വെളിച്ചം ,തിരുനെല്ലി പഞ്ചായത്തിലുള്ളവർ യാത്ര കാട്ടിക്കുളത്ത് എത്തിയപ്പോൾ  അവിടെ  വച്ച്  പുഷ്പാർച്ചന നടത്തി.  .
വർഷങ്ങൾക്ക് മുൻപ്
. വാജ്പേയ് 1979-ൽ ഒരു ആദിവാസി സംഗമത്തിൽ പങ്കെടുക്കാൻ മാനന്തവാടി മണ്ഡലത്തിൽ വന്നിരുന്നു.  ..ഏരുമതെരുവിൽ നിന്ന് ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്ക് നടത്തിയ പ്രകടനത്തിൽ അദ്ധേഹം മാനന്തവാടി ടൗണിലൂടെ നടന്നാണ് പോയത് .അതിന് ശേഷം പെരുവകയിലുള്ള സി.കെ. രാജീവന്റെ  വീട്ടിൽ  നിന്ന്  ഭക്ഷണം കഴിച്ചാണ് മടങ്ങിയത് .മരണാനന്തരം അദ്ദേഹത്തോടുള്ള വയനാടിന്റെ ആദരപുകുടിയായി 
 മാനന്തവാടി മണ്ഡലത്തിൽ കൂടിയുള്ള  സ്വർഗ്ഗീയ (നിമഞ്ജന ) യാത്ര. പുണ്യഭൂമിയായ തിരുനെല്ലിയിലെ പാപനാശിനിയുടെ സംഗമഭൂമിയായ കാളിന്ദിയിൽ ഉച്ചയോടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മവും തിരുനെല്ലിയിലെത്തിച്ച് നിമഞ്ജനം ചെയ്തിരുന്നു.. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *