May 6, 2024

യു.ഡി.എഫ് ഹര്‍ത്താല്‍ തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ

0
ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഐ.ഐ.സി.സി ആഹ്വാനം  ചെയ്ത ബന്ദിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ  നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ തികച്ചും സമാധാനപരമാ യിട്ടായിരിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും  ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകരുത്. ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന  വാഹനങ്ങളേയും,  വിവാഹം, ആശുപത്രി,  എയര്‍ പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴി വാക്കിയിട്ടുണ്ട്. 
പെട്രോളിനും, ഡീസലിനും വിലയില്‍ സര്‍വ്വകാല റിക്കാര്‍ഡിട്ട സാഹചര്യത്തില്‍  എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനില്‍ക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.  എല്ലാ  ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്നും തമ്പാനൂര്‍ രവി അഭ്യര്‍ത്ഥിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *