April 28, 2024

ഇരട്ട കൊലപാതകം : പോലീസ് നടപടി പ്രശംസനീയമെന്ന് യു.ഡി.എഫ് കോഓഡിനേഷൻ കമ്മറ്റി.

0
Img 20180920 Wa0041
 
മാനന്തവാടി: 
കണ്ടത്തുവയൽ ഇരട്ട കൊലപാതകം പ്രതികളെ പിടികൂടിയ പോലീസ് നടപടി പ്രശംസനീയമാണെന്ന് യു.ഡി.എഫ് കോഓഡിനേഷൻ കമ്മറ്റി ഭാരവാഹികൾ പത്രസമ്മേള ന ത്തിൽ പറഞ്ഞു.
ജൂലൈ ആറിന് വെള്ളമുണ്ട
കണ്ടത്തുവയൽ പൂരിഞ്ഞി വാഴയിൽ മൊയ്തു ആയിഷ ദമ്പതിമാരുടെ മകൻ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവരെ വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് നാട്ടിൽ സമാധാനവും ആശ്വാസവും ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ പറഞ്ഞു .കേസ്സ് അന്വേഷണത്തിന് നേതൃത്വം നൽകിയ ജില്ലാ പോലീസ് ചീഫ് ആർ.കറുപ്പസാമി.മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം.ദേവസ്യ .അന്യോ ഷ ണ സംഘം അംഗങ്ങൾ എന്നിവരെ വെള്ളമുണ്ട .തൊണ്ടർനാട് യു.ഡി.എഫ്.കോഓഡിനേഷൻ കമ്മറ്റി അഭിനന്ദിക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
കൊലപാതകങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ  പിടികൂടുന്നതിൽ കാലതാമസമുണ്ടായതിനാലാണ് ജനങ്ങളുടെ സുരക്ഷയും മറ്റും സംരക്ഷിക്കപ്പെടാനായി യു.ഡി.എഫ് കോ ഓഡിനേഷൻ കമ്മറ്റി രൂപികരിക്കുകയും സമരപരിപാടികൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചത്.
കേസ് അന്വേഷണത്തിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധമുമായി രംഗത്തെത്തിയപ്പോൾ യു.ഡി.എഫ് അത് ഏറ്റെടുക്കുകയും കൊലപാതകം നടന്ന് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ കോഓഡിനേഷൻ കമ്മറ്റി രൂപീകരിക്കുകയും നിരവധി തവണ.യു ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലാ പോലീസ് മേധാവിയെ അടക്കം നേരിൽ കണ്ട് നിവേദനം നൽകുകയും യു.ഡി.എഫ്.വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളിൽ ഹർത്താൽ നടത്തുകയും ചെയ്തതതിനാൽ പോലീസ് അന്വോഷണം ഊർജ്ജിതമാക്കാൻ ഇടയാക്കിയെന്നും നേതാക്കൾ പറഞ്ഞു. ഇതിന് പുറമെ ഡി 'വൈ.എസ്.പി.ഓഫീസ് മാർച്ച് അടക്കമുള്ള സമരങ്ങൾ നടത്താൻ തീരുമാനിച്ചെങ്കിലും കാലവർഷം ശക്തമായതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതിയെ പിടികൂടാൻ    കാലതാമസമുണ്ടായെങ്കിലും പോലീസിന്റെ അന്വേഷണവും പ്രതിയെ പിടികൂടിയതും ഏറെ പ്രശംസനീയമാണെന്ന് നേതാക്കൾ പറഞ്ഞു പത്ര സമ്മേളനത്തിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി , ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ്,
കോ ഓഡിനേഷൻ കമ്മറ്റി ചെയർമാൻ സി.പി.മൊയ്തുഹാജി, .കൺവീനർ എസ്.എം.പ്രമോദ് ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *