April 28, 2024

അലുമിനി അസോസിയേഷന്റെ പ്രവർത്തനങ്ങൾ നിയമ വിധേയമാക്കണം :അകാഫ്

0
Img 20180920 Wa0046
കൽപ്പറ്റ:
കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടകളുടെ പ്രവർത്തനം സർക്കാർ ഇടപ്പെട്ട് നിയമ വിധേയമാക്കണമെന്ന് ഓൾ കേരള അലുമ്നി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സർക്കാറിനോടാവശ്യപ്പെട്ടു. ഓൾ കേരള അലുമ്‌നി ഫോറം വയനാട്  ജില്ലാ കൗൺസിൽ യോഗം കൽപ്പറ്റയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അകാഫ് ജില്ലാ കോർഡിനേറ്റർ കെ. കെ രാജൻ അധ്യക്ഷത വഹിച്ചു
ജില്ലയിലെ മുഴുവൻ കോളേജുകളിൽ നിന്നും അലുമ്നി അസോസിയേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്
യോഗത്തിൽ
സംസ്ഥാനത്തെ. പൂർവവിദ്യാർത്ഥി സംഘടനകളുടെ സമന്വയവേദിയായ  ഓൾ കേരള അലുംനി ഫോറം (എ കെ എ എഫ് ) വയനാട്  ജില്ലാ ഘടകം നിലവിൽ വന്നു.
  വിദ്യാഭ്യാസ രംഗത് ക്രിയാത്മകമായ ഇടപെടലുകൾ , പൂർവ്വവിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേമം, ആതുര സേവനം, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ  എന്നിവയാണ് പ്രവർത്തന ലക്ഷ്യം   .  കേരളത്തിലെ 600 ഓളം വരുന്ന കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന പുർവ്വ വിദ്യാർത്ഥി സംഘടനകളുടെ എകീകരിച്ച് പ്രവർത്തി വരുന്ന സംഘടന കേളേജ് അലുമ്നി പ്രവർത്തനങ്ങൾ സജീവമാക്കാനും ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും എറണാകുളം മഹാരാജാസ്  കോളേജ് അലുമ്നി പ്രസിണ്ടൻറ്  കൂടിയായ ജസ്റ്റീസ് പി.എൻ ഗോപിനാഥനാണ് സംഘടനയുടെ സംസ്ഥാന പ്രസിണ്ടൻറ്.
വയനാട് ജില്ലാ അലുമ്നി ഫോറം  പ്രസിണ്ടന്റ് ആയി ശ്രീജിത്ത് സി എസ് (സെന്റ് മേരിസ് കോളേജ് ,ബത്തേരി) ജനറൽ സെക്രട്ടറിയായി ഷെമീർ പാറമ്മൽ (ഡബ്ല്യു എം ഒ കോളേജ് മുട്ടിൽ) ട്രഷറർ ഷാജി കെ.ടി (പഴശ്ശിരാജ കോളേജ് പുൽപ്പളളി ) മറ്റ് ഭാരവാഹികൾ യൂസഫ് സി ,തോമസ് വി.പി, ഷഹാന, വിജിഷ (വൈസ് പ്രസിണ്ടൻറ് ) ജോയിന്റ് സെക്രട്ടറികളായി
ഷംലാസ്, സാബു കെ മാത്യു, പ്രിതി, ബീന എം സി എന്നിവരെ തിരെഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *