April 28, 2024

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ സിസ്റ്റർ ലൂസിക്കെതിരെ സഭാനിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണന്ന് പത്രക്കുറിപ്പ്.

0
മാനന്തവാടി: എറണാകുളത്തു കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പിആര്‍ഒ പത്രക്കുറിപ്പില്‍ അറിയിച്ചു. 
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സമര്‍പ്പിത സമൂഹത്തിന്റെ സെന്റ് മേരീസ് പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ ലൂസി കളപ്പുര. 1982 ജൂണ്‍ 24നു അര്‍ത്ഥിനിയായി ചേര്‍ന്ന സിസ്റ്റര്‍ ലൂസി 1985 മെയ് 20നാണ്  വ്രതവാഗ്ദാനത്തോടെ എഫ്‌സിസി സമര്‍പ്പിത സമൂഹത്തില്‍ അംഗമായത്.  സിസ്റ്റര്‍ ലൂസി ഇതിനകം വിവിധ കാരണങ്ങളാല്‍  അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ട്. സന്ന്യാസ നിയമങ്ങള്‍ക്കും സന്ന്യാസ ജീവിതശൈലിക്കും ചേരാത്ത നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ ഈ സിസ്റ്ററുടെ പേരില്‍ സഭാനിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണ്. 2003 ഓഗസ്റ്റ് 31-ന് സിസ്റ്റര്‍ക്ക് വാണിംഗ് ലെറ്റര്‍ നല്‍കിയിരുന്നു.
തൃശൂരുള്ള ബന്ധുവിനെ കാണാനെന്ന് പറഞ്ഞ് സെപ്റ്റംബര്‍ 19ന് വൈകുന്നേരം കാരക്കാമലയിലുള്ള ഭവനത്തില്‍നിന്നുപോയ സിസ്റ്റര്‍ പിന്നീട് എറണാകുളത്തും മറ്റുമായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ പല നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ജീവിതശൈലിയുടെ ഭാഗമാണ് ഇതും. എന്നാല്‍ ഇതിന്റെ പേരില്‍ കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ലൂസിയോടു വിശദീകരണം ആവശ്യപ്പെടുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വിഷയത്തില്‍ മാനന്തവാടി രൂപതയോ രൂപതാധികാരികളോ ശിപാര്‍ശകളും നിര്‍ദേശങ്ങളും കോണ്‍ഗ്രിഗേഷന് നല്‍കിയിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *