April 28, 2024

പ്രളയക്കെടുതിയിലെ ദുരിതാശ്വാസം : സാമൂഹ്യ പ്രവർത്തക ആശാപോളിന് ദേശീയ പുരസ്കാരം

0
Fb Img 1537701570989

കൽപ്പറ്റ: കേരളത്തിലുണ്ടായ മഹാ പ്രളയ സമയത്തും പ്രളയാനന്തരവും മികച്ച രീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് സാമൂഹ്യ പ്രവർത്തകയും ബത്തേരി പൂമല സ്വദേശിനിയുമായ ആശാ പോളിന് ദേശീയ പുരസ്കാരം .  മഹാരാഷ്ട്രയിലെ  ശ്രീക്ഷേത്രയിലെ സിദ്ധ ഗിരി മഠമാണ് ആശാ പോളും സിനിമാ സംവിധായകനും കോഴിക്കോട് സ്വദേശിയുമായ സുനിൽ വിശ്വചൈതന്യയും ഉൾപ്പടെ ആറ് പേർക്ക് പുരസ്കാരം നൽകുന്നത്. ബുധനാഴ്ച ശ്രീക്ഷേത്രയിൽ  നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 
      ബത്തേരി പൂമല മൂശാപ്പള്ളിൽ പരേതനായ പൗലോസിന്റെയും മേരിയുടെയും ഏക  മകളാണ്. ജീവിതത്തിൽ വിവാഹം പോലും വേണ്ടെന്ന് വച്ച് സാമുഹ്യ പ്രവർത്തി നിറങ്ങിയ ആശാ പോൾ കഴിഞ്ഞ  രണ്ട് പതിറ്റാണ്ടോളമായി വയനാട്ടിലെ സാമുഹ്യ സേവന രംഗത്തെ നിറസാന്നിധ്യമാണ്. പ്രളയ സമയത്ത് അപകട ഭീഷണി നേരിട്ട പ്രദേശങ്ങളിൽ നിന്ന്  ജനങ്ങളെ  ക്യാമ്പുകളിലെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും ക്യാമ്പുകളിൽ കഴിയുന്നവർക്കും ബന്ധുവീടുകളിൽ കഴിയുന്നവർക്കും പ്രളയ ശേഷം വീട്ടിൽ തിരിച്ചെത്തിയവർക്കും സഹായങ്ങൾ എത്തിക്കുന്നതിനും സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആശാ പോൾ സേവനത്തിനിറങ്ങിയത്. മഴയിൽ സ്വന്തം വീട് തകർന്നിട്ടും    നിർധന കുടുംബത്തിൽപ്പെട്ട ഈ യുവതി  രോഗിയായ അമ്മയുടെ ചികിത്സക്കിടയിലും  സ്വന്തം  വരുമാനം പോലും ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.  തൃശ്ശിലേരി പ്ലാമൂലയിൽ കനത്ത മഴയിൽ തിരുനെല്ലിയിൽ പ്രാമപഞ്ചായത്തംഗത്തിനും മറ്റ് സാമുഹ്യ പ്രവർത്തകർക്കും ഒപ്പം  രാത്രി ഒമ്പത് മണിക്കാണ് എട്ട് കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീഷണി ഉളള സ്ഥലത്ത് നിന്നും  മാറ്റാൻ നേതൃത്വം കൊടുത്തു. പിറ്റേ ദിവസം ഈ സ്ഥലം അപകടത്തിൽ പ്പെടുകയും ചെയ്തു. 
        നിരവധി സംഘടനകളുമായി ചേർന്ന് നൂറ് കണക്കിന് കുടുംബങ്ങൾക്ക് കിറ്റുകൾ  വിതരണം ചെയ്തു.  കേരള സർക്കാർ സ്ഥാപന മായ കിലയുടെ ഫാക്കൽറ്റി അംഗം,  എസ്.ബി.ടി. ബാങ്കിന്റെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ബിസിനസ് കൗൺസലർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട്ടിൽ കുടുംബശ്രീയുടെ വളർച്ചയിൽ നിർണ്ണായക  പങ്ക് വഹിച്ച  ആശ ഇപ്പോൾ കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജരാണ്. 
സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് 2003-ൽ കൊറിയയിൽ നടന്ന 147 ലോകരാജ്യങ്ങളുടെ യുവജന സമ്മേളനത്തിലും  2015 ൽ ഈജിപ്റ്റിൽ  ലോക എക്യുമെനിക്കൽ  കോൺഫറൻസിലും  ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.  സംസ്ഥാന കേരളോത്സവത്തിൽ കലാതിലകമായിരുന്ന ആശ മികച്ച ഡബ്ബിംഗ്  ആർട്ടിസ്റ്റ് കൂടിയാണ്.  വൈ.എം.സി.എ. ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. മാതാപിതാക്കൾ ഉപേക്ഷിക്കുന്ന മക്കൾക്കും മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കൾക്കും വേണ്ടിയാണ് ജോലി സമയം കഴിഞ്ഞുള്ള സാമുഹ്യ പ്രവർത്തകർ. മികച്ച ദുരിതാശ്വാസ പ്രവർത്തനം മുൻ നിർത്തി കഴിഞ്ഞ ആഴ്ച ബത്തേരി പൗരാവലി ആശാ പോളിനെ ആദരിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *