May 5, 2024

2019 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ ദേശീയപണിമുടക്ക്: മോദി ഭരണത്തില്‍ രാജ്യത്തിന്റെ സര്‍വമേഖലയും തകര്‍ന്നു; ആര്‍ ചന്ദ്രശേഖരന്‍

0
Img 20181005 Wa0015
2019 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ ദേശീയപണിമുടക്ക്
മോദി ഭരണത്തില്‍ രാജ്യത്തിന്റെ സര്‍വമേഖലയും തകര്‍ന്നു; ആര്‍ ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തിന്റെ സര്‍വമേഖലയും തകര്‍ന്നതായി ഐ എന്‍ ടി യു സി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമ്പത്തികമേഖല പൂര്‍ണമായി തകര്‍ന്നതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2019 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയപണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വെ, വ്യോമയാന മേഖലയടക്കം പണിമുടക്കിന്റെ ഭാഗമാകുന്നതോടെ ഇന്ത്യ നിശ്ചലമാകും. മോദി സര്‍ക്കാരിന്റെ നാലര വര്‍ഷക്കാലത്തെ ഭരണം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പാചകവാതകത്തിന്റെ വില 400 നിന്ന് 900 രൂപയായി. ഇന്ധനവിലയാണെങ്കില്‍ ഇരട്ടിയായി കുതിച്ചുകയറുകയാണ്. നോട്ട് നിരോധനം അവശേഷിച്ച സാമ്പത്തികമേഖലയെയും തകര്‍ത്തു. നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്ന ജി എസ് ടി ജനങ്ങള്‍ക്ക് ദ്രോഹമായി മാറി. ഉദ്യോഗസ്ഥര്‍ക്കും, ടാക്‌സ് പ്രാക്ടീഷണര്‍മാരുമടക്കം ജി എസ് ടിയെ കുറിച്ച് വ്യക്തമായി മനസിലാകാതെ ഇരുട്ടില്‍ തപ്പുകയാണ്. തൊഴിലാളികള്‍ക്ക് ഏറെ ആശ്രയമായിരുന്ന ഇ എസ് ഐ സംവിധാനവും തകര്‍ന്നിരിക്കുകയാണ്. അപകട നഷ്ടപരിഹാരം, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധചികിത്സ എന്നിങ്ങനെ ഗുണകരമായ ഓരോന്നും ഈ പദ്ധതിയില്‍ നിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ നീക്കിയിരുപ്പായ പ്രൊവിഡന്റ് ഫണ്ടിലടക്കം പരിഷ്‌ക്കാരം കൊണ്ടുവന്ന് നശിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിശക്തമായ സമരമുഖത്തേക്ക് തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങാന്‍ പോകുന്നത്. ലോകത്തെ ഏറ്റവും വലിയ പണിമുടക്കായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *