May 8, 2024

ഗോഡൗണിൽ അരി യഥേഷ്ടം – റേഷൻ കടകൾ ശൂന്യം

0
ഗോഡൗണിൽ അരി യഥേഷ്ടം – റേഷൻ കടകൾ പലതും ശൂന്യം -കാർഡുടമകൾ നിരാശയോടെ മടങ്ങുന്നു – ഇതാണ് മാനന്തവാടി താലൂക്കിലെ റേഷൻ വിതരണം .            ഇ-പോസ് വഴി റേഷൻ വിതരണം ആരംഭിച്ചപ്പോൾ ഏറെ സന്തോഷിച്ചത് റേഷൻ വ്യാപാരികളാണ്. എന്നാൽ ഉത്സവപറമ്പിലെ മുച്ചീട്ടുകളിക്കാരന്റെ അവസ്ഥയാണ് ഇപ്പോൾ പല റേഷൻ കടക്കാർക്കും. മൊത്ത വിതരണ ഡിപ്പോയിൽ നിന്നും തോന്നിയ പോലെയാണ് ഇപ്പോൾ വിതരണം നടത്തുന്നത് . ചില റേഷൻ കടകളിൽ ഒരു മാസം വില്പന കഴിഞ്ഞാലും സാധനങ്ങൾ ബാക്കി വരുമ്പോൾ, പല കടകളിലും പകുതി കാർഡുകൾക്ക് പോലും തികയാത്ത അവസ്ഥയാണുള്ളത്.         പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻഗണനേതര കാർഡുകൾക്ക് അനുവദിച്ച 5 കിലോ അരി വിതരണത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 6-നും പല കടകളിലും എത്തിയിട്ടില്ല. മൊത്ത വിതരണ ഡിപ്പോയിൽ ആവശ്യത്തിന് ജീവനക്കാരോ, തൊഴിലാളികളോ ഇല്ല എന്ന വിവരം ബന്ധപ്പെട്ടവരെയും ലേബർ ഓഫീസറെയും രേഖാമൂലം അറിയിച്ചെങ്കിലും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതിനിടെ സെർവർ തകരാറുമൂലം ഉണ്ടാകുന്ന കാലതാമസം വേറെയും. മൊത്ത വിതരണ ഡിപ്പോയിൽ നിന്നുള്ള വിതരണ രീതി ശരിയല്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസ്സിയേഷൻ താലൂക്ക് കമ്മിറ്റി കൺവെൻഷൻ അവകാശപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. ഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പോക്കു തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ക്ലീറ്റസ് കിഴക്കെമണ്ണൂർ, കെ. മായിൻ ഹാജി, വി.എം. സണ്ണി, കെ.റഫീഖ്, ഇ.കെ.ഹമീദ്, കെ.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *