April 29, 2024

ചെറുവയൽ രാമൻ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ : മകൻ വെള്ളിയാഴ്ച ദുബൈയിലേക്ക് പോകും.

0
Img 20181011 Wa0077
മാനന്തവാടി:  ദുബൈയിലെ പ്രവാസികളുടെ സഹായത്തിൽ റാഷിദ് ആശുപത്രിയിൽ ചികിത്സയിലുള്ള   ചെറുവയൽ രാമന്റെ ആരോഗ്യനിലയിൽ വലിയ വ്യത്യാസമില്ല. . സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ഇടക്കിടെ  ശബ്ദ സന്ദേശങ്ങൾ അയക്കുന്നുണ്ട്.  .ഇളയ മകൻ രാജേഷ്   വെള്ളിയാഴ്ച ദുബൈയിലേക്ക് പോകും. ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് നിന്നുള്ള വിമാനത്തിലാണ് രാജേഷ് പോകുന്നത്. ദുബൈയിലെ പ്രവാസി മലയാളികളും കൃഷിമന്ത്രി സുനിൽകുമാറുമാണ്    രാജേഷിന്റെ യാത്രക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. . പാരമ്പര്യ നെൽവിത്ത് സംരംക്ഷകനായ വയനാട് കമ്മന ചെറുവയൽ രാമൻ ദുബൈയിലെ കൃഷി സ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കവെ   ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ  ശനിയാഴ്ചയാണ് ദുബൈയിലെ റാഷിദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.  ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും  ഇടക്ക്  നല്ല പുരോഗതി ഉണ്ടായി. തിങ്കളാഴ്ച ഐ.സി.യു.വിൽ നിന്ന് മാറ്റുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇടക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതിനാൽ ഐ.സി.യു.വിലാണിപ്പോഴും .ബന്ധുക്കൾക്ക് ശബ്ദ സന്ദേശങ്ങൾ കൂടാതെ ചിത്രങ്ങളും വീഡിയോകളും അയക്കുന്നുണ്ട്.


     വയനാട്ടിലെ ചില സുഹൃത്തുക്കൾ   വഴിയാണ് അദ്ദേഹം ദുബൈയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.     വയനാടൻ ജൈവ പൈതൃകം ലോകത്തെ അറിയിക്കാൻ ചെറുവയൽ രാമൻ ബ്രസീലിലും ഓഗസ്റ്റ്  മാസം പോയിരുന്നു. ബ്രസീലിലെ ബലേനില്‍ നടന്ന  അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍  വയനാട്ടിലെ കുറിച്യ സമുദായത്തിൽ നിന്നുള്ള  പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുത്തത്. .കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഇടപ്പെട്ട് സർക്കാർ തലത്തിലും വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ പ്രവാസികളും  ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരാഴ്ചയിലധികം ഇനിയും ആശുപത്രിയിൽ കഴിയേണ്ടി വരും. ഇതിനിടെ കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം കൂടിയായ രാമന്റെ മുഴുവൻ ചിലവും സർക്കാർ വഹിക്കണമെന്ന ആവശ്യവും  ഉയർന്നിട്ടുണ്ട്. ഇതുവരെ ഏകദേശം പത്ത് ലക്ഷത്തിലധികം രൂപ ചിലവായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *