April 29, 2024

ചെറുകിട കാർഷിക സംരംഭങ്ങളെ ഊർജ്ജിതമാക്കാൻ നബാർഡ്

0
01 3
കൽപ്പറ്റ:കാർഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി നബാർഡ്.വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറുചെറുകിടസംരംഭങ്ങൾ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും.തൃശ്ശൂർ,ആലപ്പുഴ,ഇടുക്കി,വയനാട് എന്നീ ജില്ലകളിലാണ് ആദ്യഘ'ത്തിൽ പദ്ധതികൾ ആരംഭിക്കുന്നത്. .വിജ്ഞാന വ്യാപനം,വിപണി കണ്ടെത്തൽ ,മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നീ മാർഗങ്ങളിലൂടെ ഉത്പാദക ക്ഷമത വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.വിവിധ കാർഷിക മാർഗങ്ങളെപ്പറ്റി ബോധവത്ക്കരണം നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു.ജില്ലാ കലക്ടർ എ.ആർ.അജയകുമാർ അധ്യക്ഷത വഹിച്ചു.നബാർഡിന്റെ ജില്ലാ വികസന മാനേജർ ജിഷ വടക്കുംപറമ്പിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വയനാട് ലീഡ് ബാങ്ക് മാനേജർ ജി. വിനോദ് ആശംസകൾ അർപ്പിക്കുകയും ചെയ്തു.നിലവിലുള്ള കർഷക സംഘങ്ങൾക്ക് കൂടുതൽ പരിശീലനം നൽകുക പുതിയ കൂട്ടായ്മയിലൂടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.കുടുംബശ്രീ,കർഷക ഉത്പാദക സംഘങ്ങൾ തുടങ്ങിയവയ്ക്കാണ് മുൻഗണന.യുവസംരംഭകർക്കും പ്രത്യേക പരിഗണനയുണ്ടായിരിക്കും.ജില്ലാ കൃഷി ഓഫീസ്,മൃഗസംരക്ഷണ വകുപ്പ്,ജില്ലാ വ്യവസായ വകുപ്പ്,കൃഷി വിജ്ഞാൻ കേന്ദ്ര,പ്ലാനിംഗ് ഓഫീസ്,കുടുംബശ്രീ,വി.എഫ്.പി.സി.കെ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികൾ വിശദീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *