May 6, 2024

ദുരന്ത നിവാരണം : എടവകയിൽ ദ്വിദിന ശില്‍പശാല ആരംഭിച്ചു

0
Img 20181025 Wa0196
ദുരന്ത നിവാരണം – മാനസിക, സാമൂഹിക തലത്തിൽ എന്ന വിഷയത്തെ അധികരിച്ച് ഇസ്രയേൽ സന്നദ്ധ സംഘടനയായ ഇസ്റഎയ്ഡ്, ആർട്ട് ഓഫ് ലിവിംഗ് എന്നിവയുടെ സഹകരണത്തോടെ ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കുന്ന ശില്പശാല ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷാ മെജോ അദ്ധ്യക്ഷത വഹിച്ചു. വിനോദ് രവീന്ദ്ര പ്രസാദ്, രേഷ്മ ബാലകൃഷ്ണൻ, എം. മധുസൂദനൻ, ത്രേസ്യ തലച്ചിറ, സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, സുഭാഷ്. എം പ്രസംഗിച്ചു. ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് സ്വാഗതവും സെക്രട്ടറി പി. കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു. നാല്പത് പേർ പങ്കെടുക്കുന്ന ശില്പശാലയിൽ ഡോക്ടർ ഡബ്ബീ, ലൊറേൻ ക്ലാസ്സുകൾ നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *