May 5, 2024

പന്തളം കൊട്ടാരത്തിനെ വിമര്‍ശിച്ച് വിണ്ടും മന്ത്രി എം.എം .മണി

0
 .
സുല്‍ത്താന്‍ ബത്തേരി :പന്തളം കൊട്ടാരത്തിനെ വിമര്‍ശിച്ച് മന്ത്രി എം.എം.മണി . അഞ്ച് വര്‍ഷം കൂടുമ്പോ തെരഞ്ഞെടുപ്പ് വരുമെന്ന് പന്തളം കൊട്ടാരം പറഞ്ഞിട്ട് വേണ്ടേ  അറിയാനെന്ന് മന്ത്രി ചോദിച്ചു.  . എല്‍.ഡി.എഫ്  ജില്ലാ  കമ്മിറ്റി സംഘടിപ്പിച്ച "വര്‍ഗ്ഗീയ  കലാപ നീക്കത്തിനെതിരെ   മതേതര സംഗമം"  ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശബരിമലയില്‍ നല്ല വരായ്കയുണ്ടെന്നും അതുകൊണ്ടാണ് തന്ത്രിമാരാവാന്‍ നറുക്കെടുപ്പ് നടത്തുന്നത്. ശാന്തിക്കാരന്‍ ശമ്പളക്കാരന്‍ മാത്രമാണ് .പരികര്‍മ്മികള്‍ ആര്‍.എസ്.എസ്സിന്റെ പണിയാണെടുക്കുന്നത്. സുപ്രീം  കോടതിയുടെ ഭരണ ഘടന ബെഞ്ച്  പുറപ്പെടുവിച്ച വിധി അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി യും ആര്‍.എസ്സ്.എസ്സും സ്വാഗതം ചെയ്തതാണ്. എന്നാല്‍ ഇവിടെ നേര്‍വിപരിതമാണ്. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്.   വിശ്വാസപ്രമാണങ്ങളെ എതിര്‍ക്കുന്നത് എല്‍.ഡി.എഫി  ന്റെ് നയമല്ല.എല്ലാം ദൈവത്തിന്റെ സ്യഷ്ടികളെന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ എന്തിന് വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.പ്രതിപക്ഷ നേതാവ് മിനി ആര്‍.എസ്സ്.എസ്സിന്റെ പണിയാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പടുത്തതിന്റെ രാഷ്ട്രിയ കളികളാണ് ഇവിടെ നടത്തുന്നതെന്നും അരാജകത്വം സ്യഷ്ടിക്കനാണ് ബി.ജെ.പിയും  കോണ്‍ഗ്രസ്സും ശ്രമിക്കുന്നതെന്നും എം.എം.മണി പറഞ്ഞു.  സി.കെ.സഹദേവന്‍ അദ്ധ്യക്ഷനായിരുന്നു. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശിന്ദ്രന്‍,സുനിര്‍, പി.ഗഗാറിന്‍, പി.എം.ജോയി, ബേബി വര്‍ഗ്ഗിസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *