May 8, 2024

വനം വകുപ്പിലെ താൽക്കലിക വാച്ചർമാർക്ക് യൂണിഫോമും ഇൻഷൂറൻസ് പരിരക്ഷയും ഏർപ്പെടുത്തണം:ബാബു പോൾ

0
Img 20181028 Wa0022

മാനന്തവാടി: വനം വകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾക്ക് യുണിഫോമും ഇൻഷൂറൻസ് പരിരക്ഷയും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്  കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബു പോൾ എക്സ് എം.എൽ.എ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം സംരക്ഷണത്തിന്റെ മുഖ്യ പങ്ക് വഹിക്കുന്നത് താൽക്കാലിക തൊഴിലാളികളാണ്.ഇതിന് ഉദ്യോഗസ്ഥരിൽ നിന്ന് അർഹമായ പരിഗണ പോലും ലഭിക്കുന്നില്ലന്നും വന അതിർത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യം പരിഹാരിക്കുന്നതിന്  മുഖ്യപങ്ക് വഹിക്കുന്നത് താൽക്കാലിക വാച്ചർമാരാണ്. ജിവൻ പണയം വെച്ചാണ് പലപ്പോഴും ഇവർ ജോലി ചെയ്യുന്നതെന്നും ഇരുപത്തഞ്ച് വർഷമായി താൽക്കാലിക വാച്ചർമാരായി ജോലി ചെയ്യുന്നവർ വരെയുണ്ട്. കാട്ടുതീ തടയുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതും ഇതുപോലുള്ള തൊഴിലാളി കളാണ്. വനം വകുപ്പിലെ ചില ഉയർന്ന ഉദ്യോഗസ്ഥരുടെ  തൊഴിലാളികളേടുള്ള സമീപനം മാറണമെന്നും താൽക്കാലിക വാച്ചർമാർക്ക് ഉൽസവ അനുകുല്യം. വേതന വർധനവ് ഉൾപ്പെടെ നൽക്കുന്നതിന് സംഘടനയുടെ പ്രവർത്തനത്തിന്റെ ഫലമായി കഴിഞ്ഞിട്ടുണ്ട്.2008 ൽ രൂപം കൊണ്ട ഓൾ കേരള ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എഐടിയുസി മാത്രമാണ് വനം വകുപ്പിലെ താൽക്കാലിക തൊഴിലാളികളുടെ അംഗികരമുള്ള ഏക സംഘടനയെന്നും ബാബു പോൾ പറഞ്ഞു.സംസ്ഥാന കമ്മറ്റി അംഗം ഇ.ജോർജ്  അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് പി.കെ.മൂർത്തി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു., ജില്ലാ എക്സിക്യൂട്ടിവ് ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, കെ.സജിവൻ, യുണിയൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
 ഇ.ജോർജ് പതാക ഉയർത്തി,അഭിലാഷ് കെ.എം രക്തസാക്ഷി പ്രമേയവും പ്രശാന്ത് എം അനുശോചന പ്രമേയവും അവതരിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *