May 8, 2024

ഗതകാല സ്മരണകളുണർത്തി കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം

0
Img 20181028 Wa0031
മാനന്തവാടി: :  പാരമ്പര്യത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തി  വയനാട്  ജില്ലയിലെ   പട്ടികവർഗ്ഗ വിഭാഗത്തിലെ  കുറിച്യ തറവാടുകളിൽ  തുലാപ്പത്ത് ആഘോഷിച്ചു.സ്ത്രീ പുരുഷ ഭേദമില്ലാതെ തറവാടുകളിൽ എല്ലാ കുടുംബാംഗങ്ങളും ആഘോഷത്തിനായി ഒത്തുചേർന്നു. ആയുധപൂജയാണ് തുലാപ്പത്ത് ആഘോഷത്തിന്റെ പ്രധാന ചടങ്ങായി നടന്നത്. 56 കുറിച്യ തറവാടുകളാണ് വയനാട്ടിലുള്ളത്.
ജില്ലയിലെ എല്ലാ കുറിചൃ തറവാടുകളിലും വീടുകളിലും   തുലാപ്പത്ത് ആഘോഷം നടന്നു. .വാളാട് എടത്തന കുറിചൃ തറവാട്ടിൽ വിപുലമായ പരിപാടികളോടെയാണ് തുലാപ്പത്ത് ആഘോഷം നടന്നത്.ശനിയാഴ്ച
രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ ചടങ്ങുകൾ 10.30 വരെ നീണ്ടു.
പുരുഷൻമാർ തറവാട്ടിലെത്തിച്ച അമ്പുംവില്ലും അണ്ണൻ,ചന്തു എന്നിവർ ചേർന്ന്  പൂജിച്ചു നൽകി.മറ്റ് ചടങ്ങുകൾ പൂർത്തിയാക്കിതോടെ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം എല്ലാവരും ചേർന്ന് പ്രതീകാത്മകമായി നായാട്ടും നടത്തി. കൊല്ലവർഷം തുലാം മാസത്തിലെ പത്താം തിയതി
ആയുധ പൂജയ്ക്ക് ശേഷം നായാട്ട് നടത്തി വന്യ    മൃഗങ്ങളെ  പിടിക്കുന്നതാണ് പതിറ്റാണ്ടുകളായി തുടരുന്ന ആചാരം. എന്നാൽ വനം വകുപ്പ് മൃഗവേട്ട നിരോധിച്ചതിനാലാണ് ഈ ചടങ്ങ് പ്രതീകാത്മകമായി മാത്രം നടത്തേണ്ടി വന്നതെന്ന് ഇവർ പറയുന്നു.കുട്ടികളുൾപ്പെടെ നൂറിലേറെ പേരാണ് എടത്തനയിൽ നടന്ന തുലാപ്പത്ത് ആഘോഷത്തിൽ പങ്കെടുത്തത്.പ്രളയക്കെടുതികൾ എടത്തന പ്രദേശത്തെ കാര്യമായി ബാധിച്ചിരുന്നെങ്കിലും തുലാപ്പത്ത് ആഘോഷത്തിന് മാറ്റുകുറഞ്ഞിരുന്നില്ല.പരമ്പരാഗത നെൽകൃഷിയുടെ കേന്ദ്രം കൂടീയാണ് എടത്തന.പതിനഞ്ച് ഏക്കറിലാണ് ഇവിടെ ഇത്തവണ തറവാടിന്റെ നേതൃത്വത്തിൽ നെൽകൃഷിയിറക്കിയത്.നെൽകൃഷി ഉപജീവനത്തിനുമപ്പുറം ഇവരുടെ  ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്.മാറിയ ജീവിത സാഹചര്യത്തിലും കുറിച്യരുടെ ആചാരങ്ങൾക്ക് കാര്യമായ മാറ്റം വന്നിട്ടില്ലെന്നത് തുലാപ്പത്ത് ആഘോഷം സൂചീപ്പിക്കുന്നു.
( ഫോട്ടോയും വാർത്തയും എ.ജെ. ചാക്കോ ,മാനന്തവാടി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *