May 7, 2024

ചെമ്പോത്തറ ഗ്രാമവാസികൾ ഗ്രാമോത്സവം ഏപ്രിൽ 6 മുതൽ പതിമൂന്നാം തീയതി വരെ.

0
Img 20190203 Wa0039
മേപ്പാടി. 
ഏപ്രിൽ 6 മുതൽ പതിമൂന്നാം തീയതി വരെ ചെമ്പോത്തറ ഗ്രാമവാസികൾ ഗ്രാമോത്സവം സംഘടിപ്പിക്കുകയാണ് .വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു 201 അംഗ ജനറൽ കമ്മിറ്റിയും എട്ടോളം സബ് സബ് കമ്മിറ്റികളു മാണ് രൂപീകരിച്ചിട്ടുള്ളത്.   സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി കെ സുധാകരൻ അധ്യക്ഷനായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു .അഡ്വക്കറ്റ് എ.ജെ ആൻറണി   , ജില്ലാ പഞ്ചായത്തംഗം മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഹിഷ്ണ അജിത്ത് ,  ലളിതാ മോഹൻദാസ്, കെ. ബാബു ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി എ മുഹമ്മദ് ,പി കെ സുരേഷ് ബാബു, പി കെ മുഹമ്മദ് ബഷീർ , പി എ ഹംസ,  കെ ജി സുനിൽ  , പള്ളിയാലിൽ മമ്മി, സി കെ.മാധവൻ, സി മോഹൻദാസ്, ടി സുബ്രമണ്യൻ, പി എ ഷമീൽ,  മുഹമ്മദ് അച്ചിപ്ര എന്നിവർ സംസാരിച്ചു. 
 ഗോത്ര കലാമേള, വനിതാ കലാമേള, ബാലോത്സവം, വയോജനോൽസവം, യുവജനോത്സവം, വിവിധ വിഭാഗങ്ങളുടെ കായിക മത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര എന്നിങ്ങനെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷത്തിനാണ് ചെമ്പോത്തറ ഗ്രാമവാസികൾ തയ്യാറെടുക്കുന്നത്
 നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ സൗഹൃദവും സൗമ്യതയും സൗന്ദര്യവും വീണ്ടെടുക്കുകയും നിലനിർത്തുകയും എന്ന ലക്ഷ്യത്തോടുകൂടിയാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്
 സംഘാടകസമിതി ചെയർമാൻ ആയി പി കെ സുധാകരനെയും ജനറൽ കൺവീനറായി പി എ ഷമീലിനെയും ഫൈനാൻസ് സെക്രട്ടറിയായി അഡ്വക്കറ്റ് എ.ജെ ആൻറണിയെയും തെരഞ്ഞെടുത്തു
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡ് പൂർണമായും 22ലെ ഏതാനും പ്രദേശങ്ങളും ഉൾപ്പെടുന്ന ചെമ്പോത്തറ ഗ്രാമത്തിൽ ഗോത്രവിഭാഗത്തിന്റെ 8 കോളനികൾ കോളനികൾ ഉണ്ട്. ഈ വിഭാഗത്തിന്റെ അന്ന്യംവരുന്ന കലകളുടെ പുന:സൃഷ്ടിക്ക് കൂടി ഗ്രാമോത്സവം വേദിയാവും
സംഘാടകസമിതി രൂപീകരണ യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 7 കുടുംബങ്ങൾക്ക് വീടുവച്ചു നൽകുന്നതിന് 30 സെൻറ് സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായ അഡ്വക്കേറ്റ് എ കെ ആൻറണി യെയും ഗ്രാമത്തിൽ ഒരു സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് 5 സെൻറ് സ്ഥലം പഞ്ചായത്തിന്  വിട്ടു നൽകാൻ തീരുമാനിച്ച ടി.സുബ്രഹ്മണ്യനേയും യോഗം അഭിനന്ദിച്ചു . ഭൂമി ദാനം നൽകാനുള്ള ഇവരുടെ പ്രഖ്യാപനത്തെ ഗ്രാമവാസികൾ ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത് .ഇത് നാടിനാകെ മാതൃകയായി തീരുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി എ മുഹമ്മദ് അഭിപ്രായപ്പെട്ടു ഇത്തരം മനുഷ്യ കാരുണ്യ പ്രവർത്തനങ്ങൾ സാംസ്കാരികപരമായും സാമൂഹ്യപരമായും ഉള്ള പ്രതിബദ്ധതയുടെ അടയാളങ്ങൾ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി 30 സെൻറ് സ്ഥലം ലൈഫ് മിഷന് നൽകുന്നതിലൂടെ സംസ്ഥാന സർക്കാരിന്റെ ജനോപകാരപ്രദമായ ഒരു വലിയ പദ്ധതിയെ പിന്തുണയ്ക്കുകകൂടിയാണ് ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഭിപ്രായപ്പെട്ടു. ഗ്രാമവാസികളുടെ ഉത്സവത്തിനായി വിളിച്ചുകൂട്ടിയ സംഘാടക സമിതി യോഗത്തിൽ തന്നെ ഇത്തരം ജീവകാരുണ്യപരമായ പ്രവർത്തനം തുടങ്ങുന്നതിൽ ഗ്രാമവാസികളും ഏറെ ആവേശത്തിലായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *