May 4, 2024

ഹരിത നിയമ സാക്ഷരത: പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു

0
.
     മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും വ്യക്തമാക്കി ഹരിത കേരളം മിഷന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വരുന്ന ഹരിത നിയമ ബോധവല്‍ക്കരണത്തിന്റെ ബ്ലോക്ക് തല പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. അരുത്,വലിച്ചെറിയരുത്,കത്തിക്കരുത് എന്ന സന്ദേശവു മായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. കല്‍പ്പറ്റ,ബത്തേരി,മാനന്തവാടി,പനമരം ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായിരുന്നു പരിശീലനം.ഓരോ രണ്ട് വാര്‍ഡുകളില്‍ നിന്നും ഒരു റിസോഴ്‌സ് പേഴ്‌സണ്‍ വീതം പങ്കെടുത്തു. ബ്ലോക്ക് തല പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വാര്‍ഡ് തലത്തില്‍ പരിശീലനം സംഘടിപ്പിക്കണം.ഓരോ വാര്‍ഡിലും 100 പേര്‍ക്ക്പരിശീലനം നല്‍കും. ഇത്തരത്തില്‍ സെപ്റ്റംബര്‍ 30 നകം വാര്‍ഡ് തല പരിശീലനങ്ങള്‍ പഞ്ചായത്ത്, നഗരസഭകളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.

ശുചിത്വ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്ന പരിശീലനം,നിയമങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള ഹരിത സാക്ഷരതാ ക്ലാസ്സുകള്‍, സ്‌കൂള്‍,കോളേജ് കുട്ടികള്‍ക്കുള്ള പ്രാഥമിക നിയമ പരിജ്ഞാന ക്ലാസ്സുകള്‍, വ്യാപാരി വ്യവസായികള്‍ക്കുള്ള ബോധവല്‍ക്കരണം തുടങ്ങിയവ ഉള്‍പ്പെട്ട ഒരു ജനകീയ ക്യാമ്പയിനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. പോലീസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ആരോഗ്യ  വകുപ്പ്, പഞ്ചായത്ത് – നഗരകാര്യ , നഗരാസൂത്രണ വകുപ്പ് , ഭക്ഷ്യ സുരക്ഷാ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന തലം തൊട്ട് വാര്‍ഡ് തലം വരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *