May 4, 2024

മിൽമയുടെ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ നാളെ വിപണിയിലെത്തും.

0
കല്‍പ്പറ്റ: ക്ഷീര വിപണന രംഗത്ത് നൂതന ആശയങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മില്‍മ സേമ്യ മിക്‌സും, മില്‍മ ചീസും വയനാട് ഡെയറിയില്‍ നിന്നും വിപണിയില്‍ ഇറക്കൂന്നു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മില്‍മ മലബാര്‍ മേഖല യൂണിയന്റെ  അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍  യൂസഫ് കോറോത്ത്, കമ്മിറ്റി അംഗം  കെ.എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് രാവിലെ 11ന് പ്രൊഡക്ട് ലോന്‍ചിങ്ങ് നടത്തുന്നത്. തുടക്കത്തില്‍ 250 ഗ്രാമിന്റെ പാക്കറ്റിലാണ് മില്‍മ സേമ്യ മിക്‌സ് വിപണിയിലെത്തുന്നത്. പ്ലയിന്‍, പെപ്പര്‍, ജിഞ്ചര്‍ ഗാര്‍ലിക് തുടങ്ങിയ ഫ്‌ളേവറുകളില്‍ 200 ഗ്രാമിന്റെ ടബുകളിലാണ് ചീസ് വിപണിയിലെത്തുന്നത്. എല്ലാ മില്‍മ ഔട്ട്‌ലെറ്റുകളില്‍ നിന്നും മേല്‍ ഉല്‍പ്പന്നങ്ങള്‍  ലഭ്യമായിരിക്കും എന്ന് അധിക്യതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *