May 6, 2024

സി. ആർ.പി.എഫ്. ജവാനും സുഹൃത്തും നാടൻ തോക്കുമായി അറസ്റ്റിൽ.

0
ബത്തേരി:

നാടൻതോക്കുമായി സി ആർ പി എഫ് ജവാനും  സുഹൃത്തും  അറസ്റ്റിൽ . സി. ആർ. പി. എഫ് 143 മണിപ്പൂര  ബറ്റാലിയനിലെ ജവാൻ നെന്മേനി ചീരാൽ പള്ളിമുക്ക് സുജേഷ് (36), ഇയാളോടൊപ്പമുണ്ടായിരുന്ന നെന്മേനി ചീരാൽ കാട്ടുങ്ങൽ വിപിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11. 30 യോടെ പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിൽ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇവർ പിടിയിലായത്. ആയുധ, വന്യജീവി വേട്ടയാടൽ നിയമങ്ങൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തതായി മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *