April 29, 2024

സാന്ത്വനത്തിന്‍റെ സ്നേഹോപഹാരവുമായി ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ പീസ് വില്ലേജിലെത്തി.

0
Img 20190914 Wa0351.jpg
 
പിണങ്ങോട്: ആരോരുമില്ലാത്തവര്‍ക്കും  തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും തണലായി പ്രവര്‍ത്തിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജില്‍ സ്നേഹോപഹാരവുമായി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ നിന്നുള്ള ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ പീസ് വില്ലേജിലെത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സംഗമം പീസ് വില്ലേജ് കമ്മിറ്റിയംഗം ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മാനേജർ അമീൻ അധ്യക്ഷത വഹിച്ചു. നെരോത്ത്‌ മൂസ, അലിഹുസൈൻ വാഫി, കെ. ടി സലാം, ഡോ. സൈനുദ്ധീൻ, ഹുസൈൻകുട്ടി കുറ്റിക്കര,   സുൽഫിക്കർ അമ്പലക്കണ്ടി, പി. ടി മുഹമ്മദ്‌ അലി, ചേക്കു വേങ്ങര,  പി. ടി ഖാദർ, യഹ്‌യ ഖാൻ, ബഷീർ കൂർക്കംചാലിൽ, ഷംസുദ്ദീൻ നെച്ചൂളി, കെ. ടി ഹാരിസ് സംസാരിച്ചു. 
കേരളത്തിനകത്തും പുറത്തുമുള്ള ആരോരുമില്ലാത്ത എഴുപതോളം അംഗങ്ങളുടെ ശാന്തി ഗ്രാമമാണിവിടം. മുപ്പത് ശതമാനത്തോളം അംഗങ്ങൾ മാരകമായ രോഗങ്ങളിൽ അകപ്പെട്ട് ഉറ്റവരാൽ  വഴിയരികിലും ബസ്‌റ്റാന്റിലും ഉപേക്ഷിക്കപ്പെട്ടവരാണ്.  മെച്ചപ്പെട്ട ചികിത്സയും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സദാ പരിശ്രമിക്കുകയാണ് ഇതിന്റെ  പ്രവർത്തകർ. ഞങ്ങളൊറ്റക്കല്ല എന്ന തോന്നലുണ്ടാക്കാനായി സന്ദർശകരെ പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയാണ് പീസ് വില്ലേജ്. ജീവകാരുണ്യ രംഗത്ത് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന അമ്പലക്കണ്ടി  ആശ്വാസ്‌ ഫൗണ്ടേഷനിലെ നാൽപതോളം വരുന്ന വളണ്ടിയർമാർ കഥയും  പാട്ടും സാന്ത്വനവുമായി മണിക്കൂറുകളോളും ഇവിടെ  ചെലവഴിച്ചു. അന്തേവാസികൾക്കായി സ്നേഹ സദ്യയും നൽകിയാണ് പിരിഞ്ഞത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *