May 5, 2024

ബസ് അപകടത്തിൽ പരിക്കേറ്റ ബാംഗ്ളൂർ സ്വദേശി ഉൾപ്പടെ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു.

0
Img 20190921 182947.jpg
കൽപ്പറ്റയ്ക്ക് സമീപം മടക്കിമലയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരെ ബസ് ഉടമ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. അപകടത്തിൽ 22 പേർക്കായിരുന്നു പരിക്കേറ്റിരുന്നത്. പരിക്കേറ്റവരിൽ പലരും ഇപ്പോഴും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി ബില്ല് പോലും നൽകാൻ കഴിയാതെ പരിക്കേറ്റവർ പ്രയാസപ്പെടുപോഴും ബസ് ഉടമയുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് മടക്കിമലയിൽ സ്വകാര്യ നോൺ എ സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസ് ഡ്രൈവറും ക്ലീനറും ഉൾപ്പടെയുള്ളവരാണ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. യാത്രക്കാരായ ബാംഗ്ലൂർ സ്വദേശി അറുമുഖം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഏതാണ്ട് എൺപതിനായിരം രൂപ ചികിത്സയ്ക്കായി ഇതിനോടകം ചെലവായി. ആക്രി കച്ചവടക്കാരനായ അറുമുഖൻ ബാംഗ്ളൂരിൽ  വാടക വീട്ടിലാണ് താമസം. കച്ചവട ആവശ്യത്തിന് കോഴിക്കോടേക്ക് വരുമ്പോഴാണ്  അപകടമുണ്ടായത്. 

ആശുപത്രി ബിൽ നൽകാൻ കഴിയാതെ ഇവർ പ്രയാസത്തിലാണ്. നാട്ടുകാർ പിരിവെടുത്താണ് കുറഞ്ഞ തുക നൽകിയത്. ബസ് ഉടമയുടെ ധിക്കാരനടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *