May 5, 2024

വന്യമൃഗശല്യത്തിനെതിരെ വൈത്തിരിയിൽ മനുഷ്യ പ്രതിരോധവേലി സംഘടിപ്പിച്ചു

0
Img 20190922 Wa0145.jpg
കൽപ്പറ്റ: 
വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനെതിരെ വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ പ്രതിരോധവേലി സംഘടിപ്പിച്ചു. നിലവിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിങ് കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമല്ലാത്തതിനാൽ കാട്ടാനകൾ കൃഷിയിടങ്ങളിലും താമസസ്ഥലങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ റെയിൽഫെൻസിംഗ് അല്ലേങ്കിൽ മാങ്കുളം മോഡൽ ഫെൻസിംഗോ സ്ഥാപിച്ച് കാട്ടാനശല്യങ്ങിന് അറുതി വരുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.വഹിച്ചു.വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു സിഗോപിഉദ്ഘാടനംചെയ്തു.വിൽസൺ ചാലിക്കൽ അധ്യക്ഷത വഹിച്ചു.
സമരത്തിന്റെ രണ്ടാം ഘട്ടമായി നടത്തിയ പ്രതിരോധവേലി ജനപങ്കാളിത്യം കൊണ്ട് ശ്രദ്ധേയമായി. ജനങ്ങളുടെ നിരന്തരമായ ഇടപെടലുകൾക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായസമരപരിപാടിയുമായി മുബോട്ടു പോകുമെന്ന് സമരസമിതി പറഞ്ഞു.മനുഷ്യപ്രതിരോധവേലിയിൽ പങ്കെടുത്തവർക്ക്  വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി പ്രതിജ്ഞ ചൊല്ലിക്കോടുത്തു. കെ.എം എ.സലിം,എൻ.ഒ .ദേവസ്യ,കെസി.തോമസ്,പി.ടി.വർഗ്ഗിസ്,സലിംമേമന,ഉണ്ണികൃഷ്ണൻ .സി, കെകെ.തോമസ് എം പി വിജേഷ്, സലിം കെ.എ, മുജീബ് ഫൈസി, ഗഫുർ സി.പി, റോബിൻസൺ ആന്റണി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *