May 22, 2024

മൂന്നാമത് യു.എ.ബീരാന്‍ സ്മാരക പുരസ്‌കാരം സി.രാധാകൃഷ്ണനും എ.പി അബ്ദുസമദിനും

0


ഫിനിക്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പെടുത്തിയ മൂന്നാമത് യു.എ ബീരാന്‍ സ്മാരക പുരസ്‌കാരത്തിന് സി. രാധാകൃഷ്ണനും എ.പി അബ്ദുസമദും അര്‍ഹരായി. പ്രശസ്തി പത്രവും 20,000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. സാഹിത്യ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സി.രാധാകൃഷ്ണന് പുരസ്‌കാരം നല്‍കുന്നത്.
നോവല്‍, ചെറുകഥ, ശാസ്ത്ര ലേഖനങ്ങള്‍ തുടങ്ങി മലയാളികളുടെ വായനാ പരിസരത്ത് വ്യത്യസ്തതകള്‍ ഏറെയുള്ള ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരനാണ് ശ്രീ.സി. രാധാകൃഷ്ണന്‍.
ആനപ്പടിക്കല്‍ ട്രസ്റ്റ് ചെയര്‍മാനും നിരവധി സൗജന്യ ഡയാലിസിസ് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന എ.പി അബ്ദുസമദ് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് കല്‍പ്പകഞ്ചേരി സ്വദേശിയായ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ചെയര്‍മാനും ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, യുവ എഴുത്തുകാരന്‍ കെ.എം ശാഫി തുടങ്ങിയവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഈ മാസം 30ന് മലപ്പുറം റോസ് ലോഞ്ചില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. സുപ്രീം കോടതി അഭിഭാഷകയും മനുഷ്യവകാശ പ്രവര്‍ത്തകയുമായ ദീപിക സിങ് രജാവത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് പ്രമുഖര്‍ സംബന്ധിക്കുന്ന ഭരണഘടന വിചാരവും നടക്കും. പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍, അംഗം കെ.എം ശാഫി, ഫിനിക്സ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് തെന്നല, ട്രഷറര്‍ നിസാര്‍ കാടേരി എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *