May 16, 2024

മിഷൻ 2020: ജനുവരി അപകട മരണ രഹിതമാസാചരണം

0
Img 20191228 Wa0085.jpg
പാതയിൽ പൊലിയുന്ന ജീവിതങ്ങൾ,
ദുരന്തമുഖത്ത് നിന്നും പാതിജീവനുമായി ദുരിത ജീവിതം നയിക്കുന്നവരുടെ ഈറനണിയിക്കുന്ന കാഴ്ചകൾ,
കുടുംബത്തിന്റെ പ്രതീക്ഷ .നാടിന്റെ സമ്പത്ത്  .നിരത്തുകളിൽ പൊലിഞ്ഞ് തീരുന്ന ദുരാനുഭവങ്ങൾ ഇനി ആവർത്തിക്കരുത് ..
ഓർമ്മപ്പെടുത്തലുമായി 
മിഷൻ 2020 
മോട്ടോർ വാഹന വകുപ്പും,വാർസ് വോ ടീമും, പൾസ് എമർജൻസി ടീം കേരളയും സംയുക്തമായി  സന്നദ്ധ ടീമുകളുടെയും,  ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന വിപുലമായ റോഡ് സുരക്ഷ ജീവിത രക്ഷ പദ്ധതിക്ക് 31/12/19 ന് ആരംഭം കുറിക്കുകയാണ്
ഫ്ളാഷ് മോബ്, തെരുവു നാടകം,  ഇരുചക്രവാഹനങ്ങളുടെ സ്ളോ റൈസിംഗ് .പ്രദേശങ്ങളിലൂടെയുള്ള വാഹന പ്രചരണ ബോധവൽക്കരണ പരിപാടി . റോഡ് സുരക്ഷ ക്വിസ് പ്രോഗ്രാം .റോഡ് സുരക്ഷ ക്ലാസ്സുകൾ .ഡ്രൈവർമാർക്ക് നേത്ര പരിശോധന ക്യാമ്പ് . രാത്രിയും പകലും കർശനമായ വാഹന പരിശോധന. രാത്രിയിൽ ദൂരയാത്രക്കാർക്ക് ക്ഷീണം അകറ്റാൻ ചുക്ക് കാപ്പി വിതരണം തുടങ്ങി വിവിധ പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടും,
മികച്ച നാടകത്തിന് 10001 രൂപയും, മറ്റ് പരിപാടികൾക്ക് ഉപഹാരങ്ങളും നൽകും… തെരുവ് നാടകത്തിൽ അവതരിപ്പിക്കേണ്ട സന്ദേശം റോഡ് സുരക്ഷ സമൂഹത്തിന്റെ ബാധ്യത . റോഡപകടങ്ങളും ദുരിത ജീവിതങ്ങളും .
പരിപാടികളിലേക്ക് പേര് ബുക്ക് ചെയ്യുന്ന ടീമംഗങ്ങളും വ്യക്തികളും.കോളജുകളും . ജനുവരി 10 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്..
ബന്ധപ്പെടേണ്ട ഇമെയിൽ അഡ്രസ്സ്   മിഷൻ 2020 വയനാട് അറ്റ് ജിമെയിൽ ഡോട്ട് കോം . Mission2020wayanad@ gmail.com വയനാട് ആർ ടി ഒ ഓഫീസിൽ ചേർന്ന യോഗത്തിൽ .
വയനാട് റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസറും, വാർസ് വോ പ്രസിഡണ്ടുമായ എം.പി. ജെയിംസ് അവലോകന യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ യും വാർസ് വോ നോഡൽ ഓഫീസറുമായ ബിജു ജെയിംസ് അദ്ധ്യക്ഷനായിരുന്നു.വാർസ് വോ ജില്ല സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ് മേപ്പാടി സ്വാഗതം പറഞ്ഞു. എൻഫോഴ്സ്മെൻറ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സനേഷ് പുതിയ വീട്ടിൽ .  പ്രേമരാജൻ,
കെ.രാജീവ് കുമാർ,
എ.എം വി  ഗോപീകൃഷ്ണൻ, വാർസ് വോ ഭാരവാഹികളായ. പി. കെ സുരേന്ദ്രൻ ,
ജയപ്രകാശ് ,
 രാജേഷ്,
പൾസ് എമർജൻസി ടീം ഭാരവാഹികളായ സലീം, ലിജേഷ്, ജോൺ, എന്നിവർ സംസാരിച്ചു.
പൾസ് എമർജൻസി ടീം കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി  ഷെരീഫ് മീനങ്ങാടി നന്ദി പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *