September 4, 2026

മാനന്തവാടി മത്സ്യ മാര്‍ക്കറ്റില്‍ വീണ്ടും പരിശോധന

0
meen-market-parisodhana.jpg
By ന്യൂസ് വയനാട് ബ്യൂറോ


        മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും, പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മത്സ്യ മാര്‍ക്കറ്റില്‍ നിന്നുമാണ് മത്സ്യം കൊണ്ടുപോകുന്നത്.  മാനന്തവാടിയില്‍ നിന്നും വിതരണം ചെയ്യുന്ന മത്സ്യത്തില്‍ അടിക്കടി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലായിരുന്നു സംയുക്ത പരിശോധന.    ചെമ്മീന്‍, കിളിമീന്‍, കണയന്‍ അയില മുതലായ മത്സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.  പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊളളുന്നതാണ് എന്ന് ഭക്ഷ്യ സുരക്ഷാ അസിസിറ്റന്റ് കമ്മീഷണര്‍ അറിയിച്ചു.  ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ എം. കെ രേഷ്മ, കോഴിക്കോട് മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ. വിനോദ് കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *