April 30, 2024

തെയ്യം കലാകാരന്മാർ പ്രതിസന്ധിയിൽ

0
Img 20200406 Wa0657.jpg
മാനന്തവാടി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണായതോടെ കേരളത്തിലെ തെയ്യം -തിറകലാകാരന്മാർ വലിയ പ്രതിസന്ധിയിലാണ്.സാധാരണ ഗതിയിൽ ഉത്സവ സീസണായാൽ തെയ്യംതിറ കെട്ടിയാടിയ അതിനോടനുബന്ധിച്ച് വാദ്യമേളങ്ങളും ചമയങ്ങളും ഒരുക്കിയും ഉപജീവനം നടത്തുന്ന ഒട്ടനവധി കുടുംബങ്ങളാണ് ഉത്തരകേരളത്തിൽ ഉള്ളത്. വയനാട് ജില്ലയിൽ തന്നെ മലയൻ സമുദായത്തിൽപ്പെട്ട എഴുപതോളം കുടുംബങ്ങൾ ഇങ്ങനെ ജീവിതം പുലർത്തുന്നവരാണ് മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്ത ഇവർ വലിയ പ്രതിസന്ധിയിലാണ്.സാധാരണഗതിയിൽ ഉത്സവ സീസണുകളിൽ നിത്യേന തൊട്ടടുത്തിരുന്ന ഇവർക്ക് മറ്റു തൊഴിലുകൾ ഒന്നും തന്നെ അറിയില്ല എന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു..പലരും ബാങ്കിൽ നിന്ന് ലോൺ എടുത്താണ് സീസൺ ആകുന്നതിനു മുന്നേ ഈ വർഷത്തേക്കുള്ള 
ചമയങ്ങെളെല്ലാം  ഒരുക്കി വെച്ചത്.ഇതിൽ നിന്നെല്ലാം വലിയ ബാധ്യതഓരോ കുടുംബത്തിനും ഉണ്ട് .വരുമാന മാർഗ്ഗം എല്ലാം അടഞ്ഞ് പ്രതിസന്ധിയിലായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ധനസഹായം നിധിയിൽ നിന്നും പരമാവധി സഹായം അനുവദിക്കണം എന്നാണ് ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.കെ എം കൃഷ്ണദാസ്, വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *