May 17, 2024

മാനന്തവാടിയിലെ കൊറോണ വ്യാപനം നഗരസഭയുടെ കുറ്റകരമായ നടപടി മൂലമാണെന്ന് കെ.സുരേന്ദ്രൻ

0
മാനന്തവാടിയിലെ കൊറോണ വ്യാപനം നഗരസഭയുടെ കുറ്റകരമായ നടപടി മൂലമാണെന്നും, ആരോഗ്യ വകുപ്പ്  ഇതിന് മറുപടി പറയേണ്ടി വരുമെന്നും കെ.പി.സി.സി.ജന: സിക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. കൊറോണ ഇല്ലാത്ത നാടായി അറിയപ്പെട്ട വയനാട് ജില്ലയും  ജില്ലയുടെ പ്രധാന കേന്ദ്രമായ മാനന്തവാടിയും ഇന്നു കഴിയുന്നത് കോവിഡ് ഭയത്തിലാണ്. ആരോഗ്യ വകുപ്പിന്റെ കുററകരമായ നടപടി മൂലമാണിത്.തമിഴ്നാട്ടിൽ ലോറിയുമായി 4 ദിവസക്കാലം നിൽക്കുകയും, പച്ചക്കറിയുമായി മാനന്തവാടിയിൽ എത്തുകയും ചെയ്ത ലോറിയും, ലോറി ഡ്രൈവറെയും പരിശോധിക്കാൻ ആരോഗ്യ വകുപ്പോ നഗരസഭ യോ തയ്യാറായില്ല. നാട്ടിലെത്തിയ ഡ്രൈവർ കുടുബത്തോടൊപ്പം കഴിയുകയും,കുടുബങ്ങളും, അയൽപ്രദേശത്തുളള വരും ഇപ്പോൾ നിരീക്ഷണത്തിലും ആകേണ്ടി വന്നു. അന്യസംസ്ഥാനത്തു നിന്ന് വരുന്നവരെ നീരീക്ഷണത്തിലും, പരിശോധനക്കും വിധേയരക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. വിധേയരാക്കിയിരുന്നെങ്കിൽ മാനന്തവാടിയിൽ ജനങ്ങൾ ഭയപ്പെടേണ്ടി വരില്ലായിരുന്നു. തികഞ്ഞ അനാസ്ഥയും, കുററകരമായ നടപടിയുമാണ് നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും അയച്ച ഇ മെയിൽ സന്ദേശത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *