May 5, 2024

എം.എസ്.എഫ് എ ഇ ഒ ഓഫീസുകൾ ഉപരോധിച്ചു

0
Img 20200603 Wa0218.jpg
ഓൺലൈൻ ക്ലാസ്:
മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കിയ ശേഷം –
  
കൽപ്പറ്റ :ഓൺലൈൻ ക്ലാസിന് സൗകര്യം ഇല്ലാത്ത കാരണത്താൽ 
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിനുള്ള സൗകര്യങ്ങൾ ഒരുക്കിയ ശേഷം മാത്രം ഓൺലൈൻ ക്ലാസ് നടത്തുകയെന്നും അതുവരെ നിർത്തി വെക്കാൻ സർക്കാർ തയ്യാറാകണമെന്നും  ആവശ്യപ്പെട്ട്  എംഎസ്എഫ് സംസ്ഥാനത്തെ മുഴുവൻ  എ ഇ ഒ ഓഫീസുകൾ ഉപരോധിച്ചുത്.
വയനാട് ജില്ലയിലെ കൽപ്പറ്റ മാനന്തവാടിയും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസുകൾ ഉപരോധിച്ചു.സുൽത്താൻ ബത്തേരി നഗരസഭ കണ്ടൈമെന്റ്  സേണിൽ ആയ കാരണം ബത്തേരി എ.ഇഒ ഉപരോധം മാറ്റിവെച്ചു
  ആദിവാസിമേഘലകളിലേയും തോട്ടം തൊഴിലാളി മേഘലയിലുമുള്ള ഒരു പാട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുമായി ഒരുപാട് ആശങ്കകളാണ് ഉയരുന്നത്. ആദിവാസിമേഘലകളിൽ  പല ഊരുകളിലും ഓൺലൈൻ സംവിധാനത്തിനു വേണ്ട കാര്യങ്ങൾ വരെ ചെയ്തു കൊടുക്കാൻ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതുപോലെ തന്നെയാണ് തോട്ടം മേഘലകളിൽ കഴിന്നവരും .  ഒരു കുടുംബത്തിലുള്ള ഒന്നിലധികം വിദ്യാർത്ഥികൾ പല ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇതേ രീതിയിലുള്ള ആശങ്കകൾ നിലവിലുണ്ട്. പിന്നോക്കം നിൽക്കുന്ന വയനാട് പോലെയുള്ള ജില്ലക്ക് ഈ മേഘലയിൽ ഒരു ഉത്തേജന പദ്ധയും സർക്കാർ നൽകിയിട്ടില്ല. തികച്ചും വയനാടൻ ജനതയോടുള്ള അവഗണനയാണ് ഈ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.  ഓൺലൈൻ ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും, പ്രശ്നങ്ങൾക്കും പരിഹാരം കാണാതെ , സർക്കാർ ജൂൺ ഒന്നിനു തന്നെ ക്ലാസ് തുടങ്ങി എന്നു മേനിനടിച്ച  തിന്റെ ഫലമായാണ് കേരളത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ജീവൻ നഷ്ടമായത്. ഇനിയൊരു ജീവൻ ഇതിന്റെ പേരിൽ നഷ്ടമായിക്കൂട. വേണ്ട നടപടികൾ ഈ വിഷയത്തിൽ സർക്കാർ കൈകൊള്ളേതുണ്ട്.ഓൺലൈൻ ക്ലാസ് രണ്ടാഴ്ച്ച നിർത്തി വെക്കാനും
സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം മാത്രം ഓൺലൈൻ ക്ലാസ് പുനരാരംഭിക്കും എന്ന സർക്കാർ പ്രഖ്യാപനം വന്ന ശേഷമാണ് ഉപരോധിച്ചു അവസാനിപ്പിച്ചത്.കൽപ്പറ്റയിൽ
എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉപരോധം ഉദ്ഘാടനം ചെയ്തു. 
കൽപ്പറ്റ നിയോജക മണ്ഡലം  എം എസ് എഫ്   പ്രസിഡന്റ് പി കെ ജവാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, ഭാരവാഹി കളായ സൽമാൻ ഫാരിസ്, സിറാജ് കണിയാമ്പറ്റ , ഇ എച്ച് മുബശ്ശിർ, അഷ്കർ ചക്കര, അംജത്ത്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മാനന്തവാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ നാസർ അഞ്ചുകുന്ന്, നുഹ്മാൻ, ആദിൽ ഗസ്സാലി,റിയാസ് തവിഞ്ഞാൽ,അൻഷിഫ് വാളാട് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *