May 5, 2024

മൺസൂൺ മുന്നൊരുക്ക നടപടികൾ ശക്തമാക്കി

0
Img 20200603 Wa0223.jpg
മാനന്തവാടി. : മാനന്തവാടി താലൂക്കിൽ മൺസൂൺ കാലത്തെ നേരിടുന്നതിനായുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയതായി ഒ.ആർ. കേളു എം എൽ എ പറഞ്ഞു. താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും , മാനന്തവാടി മുനിസിപ്പൽ ചെയർമാന്റെയും  തഹസിൽദാർ ഉൾപ്പെടെയുള്ള  റവന്യം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രളയകാല പാഠങ്ങൾ ഉൾ ക്കൊണ്ട് കൃത്യമായ നിർദ്ദേശങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും  റവന്യം വകുപ്പിനും നൽകിയിട്ടുണ്ട്. യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ കൈ കൊണ്ടു
1. പ്രളയം ഉണ്ടാകുകയാണെങ്കിൽ ആ  ഘട്ടത്തിൽ  ഒഴിപ്പിക്കൽ, രക്ഷാ പ്രവർത്തനങ്ങൾക്ക് റവന്യം വകുപ്പ് നേതൃത്വം നൽകും
2 . ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല വില്ലേജ് ഓഫീസർമാർ നിർവഹിക്കും
3. പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ചാർജ്  ഓഫീസറെ നിയമിക്കും.
4. ജൂൺ മുതൽ ഡിസംബർ വരെ കൺട്രോൾ റൂം പ്രവർത്തിക്കും
5. അടിയന്തിര ഘട്ടത്തിൽ ആളെ മാറ്റി പാർപ്പിക്കുന്നതിന് ആയി നിലവിലെ സാഹചര്യം പരിഗണിച്ചുള്ള കെട്ടിടങ്ങൾ കണ്ടെത്തി വെയ്ക്കും
6. വഴിയരികിൽ അന്തിയുറങ്ങുന്നവരെ മൺസൂൺ കാലത്ത് പുനരധിവസിപ്പിക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനും സാമൂഹിക നീതി വകുപ്പിനെ ചുമതലപ്പെടുത്തും
7. അഴുക്ക് ചാലുകൾ, കൾവർട്ടുകൾ, തോടുകൾ എന്നിവയിലെ തടസ്സം മാറ്റി നീരൊഴുക്ക് സുഗമമാക്കും
8. അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിയമാനുസൃത നടപടി സ്വീകരിക്കും
9. ആഴമേറിയ പുഴക്കടവുകൾ, കയങ്ങൾ , ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറിയിലെ വെള്ള കെട്ടുകൾ എന്നിവടങ്ങളിൽ ഉൾപ്പെടെ അപകട സൂചന ബോർഡുകൾ സ്ഥാപിക്കും.
10. അപകടകരമായി നിൽക്കുന്ന പരസ്യ ബോർഡുകൾ, ഹോൾഡിംഗുകൾ എന്നിവ നീക്കം ചെയ്യും
11. ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ  കേരള വാട്ടർ അതോറിറ്റി സ്വീകരിക്കും.
യോഗത്തിൽ മാനന്തവാടി എം.എൽ എ ഒ ആർ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീ ജ്, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, തഹസിൽദാർ എൻ.ഐ. ഷാജു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *