May 5, 2024

സ്വകാര്യ ആശുപത്രികളിലെ ആരോഗ്യഇൻഷുറൻസ് നിഷേധം; ശ്രദ്ധേയമായി യൂത്ത് ലീഗ് കിടപ്പു സമരം

0
03.jpg
.
കൽപ്പറ്റ : കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് പാവപ്പെട്ട രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ നിലപാടില് പ്രതിഷേധിച്ചും ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന സര്ക്കാര് നിലപാടില് പ്രതിഷേധിച്ചും ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുമ്പിൽ കിടപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
വയനാട് ജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ നിന്നുള്ള ആറ് ലക്ഷത്തോളം പേര് നിലവിൽ ഈ ഇന്ഷുറന്സ് പരിധിയിലുണ്ട്. വളരെ അടിയന്തിരമായി നടത്തേണ്ട സർജറികൾ പോലും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ സ്വകാര്യ ആശുപത്രി അധികൃതർ നിഷേധിക്കുന്നത് മൂലം ജില്ലയിലെ പാവപ്പെട്ട രോഗികള് ഏറെ ബുദ്ധിമുട്ടുകയാണ്.  എന്നാൽ ഇതേ സർജറി പണം കൊടുക്കാൻ തയ്യാറായാൽ യാതൊരു സാങ്കേതിക പ്രശ്നവുമില്ലാതെ ചെയ്തുകൊടുക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നു എന്നത് വിരോധാഭാസമാണ്.
സംസ്ഥാന സർക്കാരിൻറെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് 5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നത് ആശുപത്രി അധികൃതരുടെ ഈ നിഷേധാത്മക സമീപനം മൂലം നഷ്ടമാവുകയാണ്.  സ്വകാര്യ ആശുപത്രികളിൽ അധികൃതർക്ക് താത്പര്യം ഉള്ള ആളുകൾക്ക് ആനുകൂല്യം നൽകി പകുതി ആളുകൾക്ക് ഇത് നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന  കാരണം പറഞ്ഞ് പാവപ്പെട്ടവരുടെ ആനൂകൂല്യം നിഷേധിക്കുകയും, പണം കൊടുത്താൽ ഇതൊന്നും മാനദണ്ഡമാക്കാതെ ചികിത്സ സൗകര്യം നൽകുന്നത് ആശുപത്രി അധികൃതരുടെ ഇരട്ടത്താപ്പാണ്. മാരകമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്ന രോഗി സാമ്പത്തിക പ്രതിസന്ധി മൂലം ആകെ ആശ്രയിക്കുന്നത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആണ് . കോവിഡ് 19 ന്റെ പേര് പറഞ്ഞ് ജില്ലയിലെ പാവപ്പെട്ട രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളി വിടുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും പദ്ധതിയെ നിയന്ത്രിക്കുന്ന ഗ്രീൻ  ഇവന്റ്സ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് ഇതിന് തക്കതായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഗ്രീൻ  ഇവന്റ്സ് കമ്മിറ്റിയുടെ ചെയർമാനായ കലക്ടർക്ക് യൂത്ത് ലീഗ് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തുടര് സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നല്കും. അഡ്വ എ പി മുസ്തഫ, ഷമീം പാറക്കണ്ടി, എ ജാഫർ  മാസ്റ്റർ , പി പി ഷൈജൽ , സി കെ അബ്ദുള് ഗഫൂൾ  തുടങ്ങിയവ  സംസാരിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *