April 27, 2024

യാക്കോബായ സഭ ടെലിവിഷന്‍ ചലഞ്ചിന് തുടക്കമായി

0
Img 20200619 Wa0057.jpg
 
പനമരം: യാക്കോബായ ക്രിസ്ത്യാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്ന ടിവി ചലഞ്ചിന് തുടക്കമായി. പ്രളയ പുനരധിവാസ കേന്ദ്രമായ നീരട്ടാടി ആസ്റ്റര്‍ ടെഫ വില്ലേജില്‍ നടന്ന ചടങ്ങില്‍ നീരാടി മഹല്ല് ചെയര്‍മാനും പനമരം മഹല്ലു ഖത്തീബുമായ അഷ്‌റഫ് ഫൈസി, നീരാടി മഹല്ല് ഖത്തീബ് ഇസ്മയില്‍ ലത്തീഫി, അസിസ്റ്റന്റ് സുബൈര്‍ ഉസ്താദ്, മഹല്ല് സെക്രട്ടറി അബ്ദുള്‍ ഖാദര്‍ ഹാജി, വൈസ് പ്രസിഡന്റ് അഷറഫ് പി., ട്രഷറാര്‍ വി.അലി, കമ്മറ്റിയംഗങ്ങള്‍, ഫഹദ് പി. അബ്ദുറഹ്മാന്‍ ഒ.പി., ടി.പി.അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പദ്ധതിയുടെ ഭാഗമായി 40 ടെലിവിഷനുകള്‍ നല്‍കുമെന്ന് ഉദ്ഘാടനം ചെയ്ത ബിഷപ്പ് സഖറിയാസ് മാര്‍ പോളികാര്‍പ്പസ് പറഞ്ഞു. ജ്യോതിര്‍ഗമയ-കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ഫാ.എല്‍ദോ അതിരംപുഴയില്‍, ഫാ. അജു ചാക്കോ അരത്തമാമൂട്ടല്‍, ഫാ.എല്‍ദോസ് വേങ്കടത്ത്, ഫാ.ഷാന്‍ ഐക്കരക്കുഴിയില്‍, ഫാ.അതുല്‍ കുമ്പളപുഴയില്‍ ഡീക്കന്‍ ലിജോ, ഡീക്കന്‍ ഷിനോജ്,  വേയ്‌സ് കണ്‍വീനര്‍ സലിം കൂളിവയല്‍, ജോ.കൺവീനർ റുഖിയ സലാം, പി.ആര്‍.ഒ  ജസ്റ്റിന്‍ ചെഞ്ചട്ട, സെക്രട്ടറിയേറ്റ് അംഗങളായ അസൈനാര്‍ പനമരം, നൈജു ജോസഫ്, മഹല്ല് കമ്മിറ്റി അംഗങ്ങളായ പി. ഫഹദ്, ഒ.പി. അബ്ദുറഹ്മാന്‍, ടി.പി. | അബ്ദുള്‍ സലാം, ബി.കെ. ഹാരിസ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *