October 10, 2024

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും: വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു

0
Img 20200623 Wa0171.jpg

കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സുതാര്യമായ ആസൂത്രണം നടപ്പിലാക്കുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് കര്‍ഷക സഭയുടെ ലക്ഷ്യം.  കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കുന്നത്. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് അധ്യക്ഷത വഹിച്ചു.  ജില്ലാ കൃഷി ഓഫീസര്‍ സജി. കെ. വര്‍ഗീസ് തെങ്ങിന്‍ തൈ വിതരണോദ്ഘാടനം നടത്തി. ജനകീയാസൂത്രണം 2020-21 പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്ദ് നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിബി. ടി. നീണ്ടിശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര, കാര്‍ഷിക വികസന സമിതി അംഗം സി.എം. ശിവരാമന്‍, കുരുമുളക് സമിതി അംഗം ബേബി കൈപ്പട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മമ്മൂട്ടി, കൃഷി ഓഫീസര്‍ ആരണ്യ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *