മാണ്ടാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു

മാണ്ടാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ 2017 – 18 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചത്.
ചടങ്ങില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഭരതന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ഒ. ദേവസ്യ, മുട്ടില്‍ പഞ്ചായത്ത് അംഗങ്ങളായ എം.ബി. ഫൈസല്‍, എം.എം. മോഹനന്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സനല്‍ കുമാര്‍, മുട്ടില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.വി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply