April 29, 2024

അനധികൃത ടർഫ് കോർട്ട് അടച്ചു പൂട്ടി ഉത്തരവായി

0
Img 20200711 Wa0264.jpg
 മാനന്തവാടി .എല്ലാ വിധ നിയമങ്ങളും ലംഘിച്ച് ടർഫ് കോർട്ട് പ്രവർത്തനം 
അധികൃതർ അടച്ചു പൂട്ടി ഉത്തരവായി.
അനധികൃത പ്രവർത്തനം മൂലം
സർക്കാറിന് പതിനായിരങ്ങളുടെ നഷ്ടടമാണുണ്ടാക്കിയത്.
എല്ലാവിധ നിയമങ്ങളും ലംഘിച്ച് ടർഫ് കോർട്ട് പ്രവർത്തിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ചന്ദ്രിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തുകയും സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു.പിന്നീട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് യാതൊരു വിധ ലൈസൻസും ഇല്ലാ എന്ന് കണ്ടെത്തുകയും മുനിസിപ്പൽ സിക്രട്ടറി അടച്ച് പൂട്ടാൻ ഉത്തരവിടുകയും ചെയ്തത്.
എനി മുതൽ ടർഫ് കോർട്ട് തുറന്ന് പ്രവർത്തിക്കാൻ പാടില്ലാത്തതും ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം നിയമനടപടികളടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും ടർഫ് അടച്ചു പൂട്ടി കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.
മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലെ വള്ളിയൂർക്കാവ് റോഡിലാണ് ടർഫ്കോർട്ട് യഥേഷ്ടം പ്രവർത്തിച്ചിരുന്നത്.
റോയൽ സ്പോർട്സ്സ്സ്സ് ക്ലബ്ബിൻ്റെ കീഴിലുള്ള ഫുട്ബോൾ ടർഫ് കോർട്ടാണ് കഴിഞ്ഞ ഒരു വർഷത്തോളമായി
യാതൊരു വിധ അനുമതിയുമില്ലാതെ
പ്രവർത്തിച്ചിരുന്നത്.മാനന്തവാടി മുനിസിപ്പാലിറ്റി 
അധികൃതരുടെ കൺമുന്നിൽ യാതൊരു വിധ രേഖകളുമില്ലാതെ രാവും പകലും ടർഫ് കോർട്ട് പ്രവർത്തിക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതർഇതിന്നെതിരെ വാർത്ത വന്നപ്പോഴാണ് താൽക്കാലികമായെങ്കിലും ടർഫ് കോർട്ട് പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശിച്ചത്.
പിന്നീടുള്ള അന്വേഷണത്തെ തുടർന്നാണ് അടച്ചു പൂട്ടുവാൻ ഉത്തരവായത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരാണം മാനന്തവാടി മുനിസിപ്പാലിറ്റിക്ക് നികുതി ഇനത്തിൽ പതിനായിരക്കണക്കിന് രൂപയാണ് നഷ്ടമായത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *