ഡോ.ബി.ആര്‍. അംബേദ്കര്‍ മാധ്യമ പുരസ്കാരം മൂന്നാം വര്‍ഷവും റേഡിയോ മാറ്റൊലിക്ക്

കൽപ്പറ്റ :
റേഡിയോ മാറ്റൊലി വീണ്ടും അംബേദ്കര്‍ പുരസ്കാര നിറവില്‍. പട്ടികജാതി – പട്ടിക വര്‍ഗ്ഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് നല്‍കുന്ന പുരസ്കാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാറ്റൊലിയെ തേടിയെത്തുന്നത്. ആദിവാസി ഭാഷയില്‍ തന്നെ അവതരിപ്പിക്കുന്ന തുടിച്ചെത്തം പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്ത പക്ഷിപ്പനി, കുരങ്ങുപനി എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് പുരസ്കാരം ലഭിച്ചത്. അമൃത കെയാണ് പുരസ്കാരര്‍ഹമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് പി ആര്‍ ഡി ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് ചെയര്‍മാനും ടി ചാമിയാര്‍ മുന്‍ ഡയറക്ടര്‍ ദൂരദര്‍ശന്‍, ഋഷി കെ മനോജ് ഡയറക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, ജേക്കബ് ജോര്ജ്ജ് സീനിയര്‍ ജേണലിസ്റ്റ്, എം സരിത വര്‍മ്മ സീനിയര്‍ ജേണലിസ്റ്റ് എന്നിവര്‍ അംഗങ്ങളായുമുള്ള ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 15,000 രൂപയും പ്രശസ്തിപത്രവുമാണ് ശ്രാവ്യ മാധ്യമ വിഭാഗത്തിലെ പുരസ്കാര ജേതാവിന് ലഭിക്കുക.



Leave a Reply