May 19, 2024

മൂപ്പൻകുന്ന്: വെറും സ്ഥാനാർത്ഥിക്കുന്നല്ല: മെമ്പർമാരുടെ സംഗമസ്ഥാനം.

0
Img 20201218 Wa0082.jpg

സി.വി. ഷിബു 
കൽപ്പറ്റ:  പഞ്ചായത്ത് തിരഞ്ഞടുപ്പ് വന്നാൽ മേപ്പാടിയിൽ ആദ്യം പാർട്ടിക്കാർ എത്തുന്നത് മൂപ്പൻകുന്നിലേക്കാണ്. അങ്ങനെ മൂപ്പൻകുന്ന് സ്ഥാനാർത്ഥി കുന്നായി. സ്ഥാനാർത്ഥികളിൽ പലരും  പതിവായി ജയിച്ച് കയറിയതോടെ  പിന്നീട് ഈ വാർഡ് മെമ്പർമാരുടെ കുന്ന് എന്നറിയപ്പെടാൻ തുടങ്ങി. ഇത്തവണയും  സ്ഥാനാർത്ഥിക്കുന്ന്  മൂന്ന് മെമ്പർമാരെ സ്വന്തമാക്കി.  
        ഇപ്രാവശ്യം നാല് പേർ സ്ഥാനാർത്ഥികളായപ്പോൾ 
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് അംഗങ്ങളും ഒരു ഗ്രാമപഞ്ചായത്തംഗവുമാണ്  തിരഞ്ഞെടുപ്പിൽ വിജയിച്ചത്.. 
മേപ്പാടി പത്തൊൻപതാം വാർഡിൽ എൽ.ഡി.എഫിൽ നിന്നുള്ള അജ്മൽ സാജിദ്,  ബ്ലോക്ക് പഞ്ചായത്ത് തൃക്കൈപ്പറ്റ ഡിവിഷനിലെ അരുൺ ദേവ് , മേപ്പാടി ഡിവിഷനിൽ ടി.കെ. നസീമയും യു.ഡി.എഫിൽ നിന്നുമാണ് വിജയിച്ചത്.  
        കെ . വേലായുധൻ മാസ്റ്ററാണ് മൂപ്പൻ കുന്നിലെ ആദ്യ സ്ഥാനാർത്ഥിയും ആദ്യ മെമ്പറും . ജനകീയാസൂത്രണം നിലവിൽ വന്നത് മുതൽ മൂന്ന് തവണ അദ്ദേഹം ജനപ്രതിനിധിയായി. ഭാര്യ എ . ജാനകി ടീച്ചർ,  മരുമകൾ പ്രേമലത അജയ് കുമാർ ,  കെ.കെ. ബാലകൃഷ്ണൻ , പി. സെയ്തലവി, യു. അഹമ്മദ് കുട്ടി, യു. അജ്മൽ സാജിദ് തുടങ്ങിയവരാണ് മുൻ കാലങ്ങളിൽ ജനപ്രതിനിധികളായത് . 
അഞ്ച്  പേർ പല തവണകളായി  മത്സരിച്ച് തോറ്റു.   
     
       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *