May 15, 2024

കാട്ടിക്കുളത്ത് കാട്ടാനയിറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു.

0
Img 20201223 Wa0183.jpg
കാട്ടിക്കുളത്ത് കാട്ടാനയിറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. 
കഴിഞ്ഞ രാത്രിയിൽ പരിസരവാസികളായ നസീമ മൻസിൽ അഷറഫ്, താന്നിക്കുഴിയിൽ സത്യവൃതൻ , ബേക്കറി ഗിരീഷ്, താണിക്കുഴിയിൽ നളനി, കണി കുടിയിൽ പങ്കജം എന്നിവരുടെ   വാഴ, തെങ്ങ്, നെല്ല് എന്നിവ നശിപ്പിച്ചത്.കൊയ്ത് ഉണങ്ങാൻ ഇട്ടിരുന്ന ഒരേക്കറോളം നെല്ല് നശിപ്പിച്ചു. ടോർച്ചടിച്ചാൽ വെളിച്ചത്തിന് നേരെ പാഞ്ഞടുക്കുന്ന ആനയാണ് വീട്ടുമുറ്റത്ത്‌ വരെ എത്തി നാശം വിതക്കുന്നത്‌. ആനയുടെ അക്രമണം ഭയന്ന് ആരും ടോർച്ചടിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്യാത്തതിനാൽ സ്വത ന്ത്രമായി തിന്ന്  പോവുകയാണ്. 
ടൗണിൽ കച്ചവടം നടത്തുന്നവരാണ് ഇവരിൽ പലരും.പലപ്പോഴും ആനയുടെ മുമ്പിൽ നിന്നും തലനാരിഴക്കാണ് രക്ഷപെടുന്നത്.
ഇതിന് പരിഹാരമായി കാട്ടിക്കുളം രണ്ടാം ഗെയിറ്റ്  മുതൽ കോണവയൽ ഫോറസ്റ്റ് അവസാനിക്കുന്ന മൂന്നര കിലോമീറ്റർ മാങ്കുളം മോഡൽ ക്രാഷ്  ഗാഡ് റോപ്പ് ഫെൻസിഗ് നിർമിച്ചാൽ മതി.ഇത് കൊണ്ട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, കോണവയൽ, ഓലിയോട്, മാനന്തവാടി പഞ്ചായത്തിലെ കുക്കൻ മുല , കൈത കൊല്ലി, ഒണ്ടയങ്ങാടി തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും സംരക്ഷിക്കപെടുമെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യങ്ങൾ 
നാലു വർഷം മുമ്പ് ആക്ഷൻ കമ്മറ്റി ചെയർമാൻ തിരുവനന്തപുരത്ത് സി.സി.എഫിനെ നേരിൽ ബോധ്യപെടുത്തിയതാണ്. 2017-ൽ അനുവദിച്ച പാൽ വെളിച്ചം പദ്ധതി ഇപ്പോഴും കടലാസിലാണ്.കർഷകരോട് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റ് കാണിക്കുന്ന തികഞ്ഞ അവഗണയാണന്ന് നാട്ടുകാർ ആരോപിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *