May 17, 2024

പാദരക്ഷ മേഖലയിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേരള റീട്ടെയ്ൽ ഫുട്ട് വേർ അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം

0
Img 20211208 174818.jpg
    
കൽപ്പറ്റ: പാദരക്ഷ മേഖലയിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് 
കേരള റീട്ടെയ്ൽ ഫുട്ട് വേർ അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
കേരളത്തിലെ ചെറുകിട പാദരക്ഷാ വാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ  വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച് 'വയനാട് ഫൂട്ട് ഫെസ്റ്റ് 21' എന്ന പേരിൽ പാദരക്ഷ വ്യാപാരികളുടെ ജില്ലാതല സംഗമം സംഘടിപ്പിച്ചത്.  
. വയനാട് ജില്ലയിലെ മുന്നൂറിൽപ്പരം വരുന്ന ചെറുകിട പാദരക്ഷാ വാപാരികൾ ഈ പരിപാടിയിൽ പങ്കെടുത്തു. . വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ സംഘടനാ ചർച്ചകൾ, മുതിർന്ന വ്യാപാരികളെ ആദരിക്കൽ, അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ തുടങ്ങിയ പരിപാടികളും നടന്നു . പുതിയ കാലഘട്ടത്തിലെ വ്യാപാര സാധ്യതകളെക്കുറിച്ച് ഇന്റർനാഷണൽ ട്രെയിനർ റാഷിദ് ഗസ്സാലി ക്ലാസെടുത്തു. . പുതുതായി വിപണിയിലെത്തുന്ന വിവിധയിനം ഫദരക്ഷകളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. കെ മുഹമ്മദ് ആസിഫ് ചെയർമാനും ഷമീം പറക്കണ്ടി കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെയും ജില്ലയിലെ മൂന്ന് നിയോജകമണ്ഡലം കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
കെ.ആർ.എഫ്. എ ജില്ലാ പ്രസിഡണ്ട് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു 
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവൻ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, കെ. ആർ. എഫ്. എ. സംസ്ഥാന പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ, ഭാരവാഹികളായ നാഷൽ തലശ്ശേരി, വ്യാപാരി നേതാക്കളായ പ്രസന്നകുമാർ, കെ ഉസ്മാൻ, ഒ വി വർഗീസ്, ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, ഹൈദ്രു, മുഹമ്മദലി താമരശ്ശേരി, അസ്ലം ബാവ, യൂസഫ് ട്രെൻഡോ,
 കെ ആർ എഫ് എ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ കെ നിസാർ,
എന്നിവർ പ്രസംഗിച്ചു.
 സംഘാടക സമിതി ചെയർമാൻ കെ മുഹമ്മദ് ആസിഫ് സ്വാഗതവും കൺവീനർ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *