വന്യമൃഗ ശല്യം;നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന് ഐ.എന്‍.ടി.യു.സി കണിയാമ്പറ്റ മണ്ഡലം കണ്‍വന്‍ഷന്‍

കണിയാമ്പറ്റ: വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണണം
കണിയാമ്പറ്റ
ഒരിടവേളക്ക് ശേഷം വയനാട്ടില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരങ്ങള്‍ കാണാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന് ഐ.എന്‍.ടി.യു.സി കണിയാമ്പറ്റ മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഒരിടവേളക്ക് ശേഷം മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് വയനാട്ടില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ വിഹാരം നടത്തുന്നത്. ഇതോടെ കര്‍ഷകര്‍ കൃഷിയിറക്കാനും മറ്റും ബുദ്ധിമുട്ടുകയാണ്. ഇക്കാരണത്താല്‍ കര്‍ഷകരെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കര്‍ഷക തൊഴിലാളികളും ദുരിതത്തിലാവുകയാണ്. അന്നന്നത്തെ അന്നത്തിനായി കൂലിവേല ചെയ്യുന്ന ഇത്തരം തൊഴിലാളികളെ സഹായിക്കാനും കര്‍ഷകരുടെ വിളകള്‍ക്ക് സംരക്ഷണം നല്‍കാനും വന്യമൃഗശല്ല്യത്തിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികളുണ്ടാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കണിയാനപ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കോരന്‍കുന്നന്‍ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ഒ.വി പ്പച്ചന്‍, സെക്രട്ടറി നജീബ് കരണി, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി രാജേഷ് വൈദ്യര്‍, യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് താരീഖ് കടവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജോര്‍ജ് പള്ളത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിനു ജേക്കബ്, സന്ധ്യ ലിഷു, റോഷ്മ രമേശന്‍ സംസാരിച്ചു. സാബു കണിയാമ്പറ്റ സ്വാഗതം പറഞ്ഞ ചടങ്ങിന് സണ്ണി ഐക്കരകുടി നന്ദി പറഞ്ഞു.



Leave a Reply