April 28, 2024

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ നൽകുന്ന വിപൽ സൂചനകൾ

0
Img 20211221 185205.jpg

സി.ഡി. സുനീഷ്.
ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസഡിയോടൊപ്പം 
വളർന്നു വരുന്ന വലിയ വിപത്താണ് മനുഷ്യരും മൃഗങ്ങളും വളർന്നു വരുന്ന സംഘർഷങ്ങൾ. ആഗോള തലത്തിൽ തന്നെ ഈ പ്രശ്നം വനപ്രദേശങ്ങളോട്
ചേർന്നുള്ള പ്രവിശ്യകളിൽ നാൽക്കുനാൾ രൂക്ഷമാകുകയാണ്.
പരസ്പര പൂരകമായി കണ്ണി ചേർന്ന് വളരേണ്ട
ജീവി വർഗ്ഗങ്ങളായ മനുഷ്യരും മൃഗങ്ങളും പരസ്പരം കൊമ്പ് കോർക്കുമ്പോൾ രണ്ട് കൂട്ടരുടേയും അതിജീവനമാണ് അസാധ്യമാകുന്നത്. 
കേവലം ഒരു കടുവ പ്രശ്നം മാത്രമായി ഈ പ്രശ്നത്തെ ലഘൂകരിക്കുമ്പോൾ ,
പ്രശ്നം രൂക്ഷമാകുക മാത്രമല്ല നില നില്പ് തന്നെ അസാധ്യമാകും എന്ന് സൂക്ഷ്മമായി ഈ പ്രശ്നങ്ങളെ വിശകലനം ചെയ്താൽ ബോധ്യമാകും.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് , 
യുനൈറ്റഡ് നാഷൻസ് എൻവൈറൻമെൻ്റ് പോഗ്രാം , എന്ന പ്രസ്ഥാനങ്ങൾ നടത്തിയ 
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ കുറിച്ചുള്ള പഠനം ഈയവസരത്തിൽ മനസ്സിലാക്കുന്നത് നന്നായിരിക്കും .
,, വലിയ തോതിലുള്ള ജീവജാലങ്ങളുടേയും മനുഷ്യരുടേയും ജീവനാശത്തിന് കാരണമാകുന്ന ആപത്തുകളെ പറ്റി സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
തെറ്റായ ,സുസ്ഥിരമല്ലാത്ത വികസന പ്രവർത്തനങ്ങൾ 
,വനനാശം ,
തോട്ടവത്ക്കരണം ,ജൈവ വൈവിധ്യ ശോഷണം ,
ജീവികളുടെ തനത് സഞ്ചാരപഥങ്ങളുടെ ശോഷണം ,
വെള്ളം ,ഭക്ഷണം എന്നിവയുടെ ദൗർബ്ബല്യം ,വനാവാസ വ്യവസ്ഥയോട് ചേർന്നുള്ള കൃഷിഭൂമികൾ ,
മനുഷ്യരുടേയും ജീവജാലങ്ങളുടേയും 
വംശവർദ്ധനവ് ,
സുസ്ഥിരമായ വനാസൂത്രണമില്ലായ്ക ,
മൃഗവേട്ട ,വനം കൊള്ള ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങളാണ് ഒന്നൊന്നായി നാം അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ഇതിൻ്റെ എല്ലാം പരിണിത ഫലമായി ഉള്ള ആഗോള താപനം ഉണ്ടാക്കുന്ന പ്രശ്നങ്ങളും സമീപ കാലത്ത് രൂക്ഷമായി വരികയാണ്. 
ലോകതലത്തിൽ ശ്രദ്ധേരായ 155 ഓളം ശാസ്ത്ര ഗവേഷകരും വിദഗ്ദരും അടങ്ങിയ പാനൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ,27 രാജ്യങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 
ഈയ്യിടെ നടന്ന ഗ്ലാസ്കോ ഉച്ചകോടി പോലുള്ള ആഗോള നയ നിർമ്മാണ നിർദ്ദേശ യോഗങ്ങൾ, എല്ലാം ഈ വെല്ലുവിളികൾ ഇഴ പിരിച്ചുള്ള ചർച്ചകൾ 
ഉണ്ടായിരുന്നു. 
ചർച്ചകൾ മാത്രമല്ല, പ്രവർത്തന പദ്ധതികളാണ്
വേണ്ടത് എന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു.
 ഇനി നമ്മുടെ നില നില്പിനാധാരം എന്ന് രൂക്ഷ വിമർശനങ്ങളും ഉച്ചകോടിയിൽ ഉണ്ടായത് 
പല ഘട്ടങ്ങളിലും വലിയ ഒച്ചപാടുകൾ തന്നെ ഉച്ചകോടിയിൽ ഉണ്ടാക്കി.
ഇന്ത്യയിലെ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ 
പഠനങ്ങൾ അനുസരിച്ച് 2014 മുതൽ 2015, 2018 –
2019 വരെയുള്ള കാലഘട്ടത്തിൽ 
മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷത്തിൽ 
2, 361 മനുഷ്യ ജീവനുകളാണ് 
പൊലിഞ്ഞ് പോയത്. 
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മാത്രം 26 മനുഷ്യർ ബലിയാടുകളായി.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഇരകളായി 1970 വരെ 68 ശതമാനത്തോളം ജന്തു ജീവി സസ്യ അനുസ്സുകളാണ് വംശനാശം സംഭവിച്ചതെന്ന്
ഗ്ലോബൽ വൈൽഡ് ലൈഫ് പ്രാക്ടീസ് ലീഡർ 
, മാർഗരറ്റ് കിന്നാറിഡ് റിപ്പോർട്ടിൻ്റ
പ്രസക്ത ഭാഗങ്ങൾ വ്യക്തമാക്കി.
പരസ്പര പൂരകമായി 
നില നില്ക്കേണ്ട കണ്ണികൾ 
ശത്രുക്കളാകുമ്പോഴുള്ള 
വിഹ്വലതകളാണ് മാർഗരറ്റ് 
പങ്ക് വെച്ചത്. 
മനുഷ്യരും മൃഗങ്ങളും 
തമ്മിലുള്ള സംഘർഷങ്ങമല്ല ഇരുകൂട്ടരും ഈ ഭൂമുഖത്ത് അവശേഷിക്കണമെങ്കിൽ 
പരസ്പര ബഹുമാനത്തോടെ ഉള്ള സമന്വയങ്ങളും ഉണ്ടായില്ലെങ്കിൽ 
നാം എങ്ങിനെ അതിജീവിക്കും എന്നാണ് യു.എൻ .ഇ.പി ഇക്കോ സിസ്റ്റം ഡിവിഷൻ മേധാവി മാർഗരറ്റ് കിന്നാറിഡ് പറഞ്ഞു.
ആനകളുടെ സ്വഭാവീക സഞ്ചാര ഭൂമികയുടെ നാശം അവരെ ഭക്ഷണത്തിനും ശുദ്ധജലത്തിനുമായി അലയാൻ നിർബന്ധിതരാക്കുന്നു.
വനാസൂത്രണത്തിലും
വികസന പ്രവർത്തനാസൂത്രണത്തിലും പ്രാദേശിക ജനങ്ങളുടെ അഭിപ്രായങ്ങളും പങ്കാളിത്തവും അനിവാര്യമാണ്.
 ഇത്തരം വൈകാരികമായ പ്രശ്നങ്ങൾ നേരിടുന്നതിൽ നല്ല സംയമനവും സുസ്ഥിര വികസന നയാസൂത്രണങ്ങളും അനിവാര്യമാണ്.
വയനാട്ടിലെ ഹ്യൂം 
 സെൻ്റർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫിലെ കൺസർവേഷൻ ബയോളജിസ്റ്റായ സി.കെ. വിഷ്ണുദാസിൻ്റെ 
,മനുഷ്യ – മൃഗ സംരംക്ഷണത്തിലെ ജാഗ്രതകളും പദ്ധതികളും എങ്ങിനെയായിരിക്കണം
എന്ന പഠനം ഏറെ ശ്രദ്ധേയമാണ്.
റിപ്പോർട്ടിലെ പ്രധാന
നിർദേശങ്ങൾ.
ജനവാസ കേന്ദ്രങ്ങളിൽ നിന്നും വന്യ ജീവികളെ
തുരത്തൽ
********
ഗോത്ര ജനതക്കുണ്ടായിരുന്ന ,
പരമ്പരാഗതമായ അവകാശം പുനസ്ഥാപിക്കുക.
കൊന്നു തിന്നാൻ അല്ല കൃഷി ഭൂമിയിൽ നിന്നും അവരെ ഭയപ്പെടുത്തി ഓടിക്കാൻ ആയിരിക്കണം ഈ അവകാശം.
കാടിനടുത്ത് 
സാമൂഹിക കാവൽ 
**********************
പൊതു സംവിധാനത്തിലൂടെ ഉള്ള 
ഏറ് മാടങ്ങൾ 
പുനസ്ഥാപിക്കണം.
തൊഴിലുറപ്പ് പദ്ധതികളിൽ കൂടി ഉൾപ്പെടുത്തി സാമൂഹിക കാവൽ പുരകൾ സ്ഥാപിക്കണം.
നഷ്ട പരിഹാരം
നഷ്ട പരിഹാര തുക കൂട്ടണം. 
ഒരു ഹെക്ടർ നെൽ കൃഷിക്ക് 80000 രൂപ 
ചിലവ് വരുമ്പോൾ 
11000 രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്.ഈ തുക
വർദ്ധിപ്പിക്കണം.
നെൽ വിളകൾക്ക് താങ്ങുവില കണക്കാക്കി ആയിരിക്കണം നഷ്ട പരിഹാര തുക വർദ്ധിപ്പിക്കാൻ.
സമയബന്ധിതമായി നഷ്ട പരിഹാര തുക വർദ്ധിപ്പിക്കണം.
ഇൻഷൂർ പരിരക്ഷയും നൽകണം.
സംഘർഷത്തിൽ മരണപ്പെട്ടവർക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം
വർദ്ധിപ്പിക്കണം.
തെങ്ങ് ,വാഴ, കവുങ്ങ് ,പഴ വർഗ്ഗങ്ങൾ തുടങ്ങിയ വിളകൾ ക്രമേണ വന പ്രദേശത്ത് നിന്നും മാറ്റി ,ബദൽ മാർഗ്ഗങ്ങൾക്ക്
 ,പഞ്ചായത്ത് ,കൃഷിഭവനുകൾ വഴി ധനസഹായം നൽകണം.
ആവാസവ്യവസ്ഥ പുനരുജ്ജീവനം
*******************
അധിനിവേശ സസ്യങ്ങളുടെ കടന്നാക്രമണം ,ജൈവ വൈവിധ്യ ശോഷണം ,ഏക വിളത്തോട്ടങ്ങൾ എന്നിവ ഫലപ്രദമായി തടയണം.
കാട്ടുതീ ,കന്നുകാലി മേയ്ക്കൽ, ടൂറിസം ,പുതിയ റോഡുകൾ എന്നിവ കാട്ടിൽ നിന്നും ഒഴിവാക്കണം.
ആവാസ വ്യവസ്ഥ പുനരുജീവന ഇടനാഴികൾ സമഗ്രമായ വനാസൂത്രണ,
ആവാസ വ്യവസ്ഥ 
പുനസ്ഥാപന പദ്ധതികൾ 
ഫലപ്രദമായി നടപ്പിലാക്കണം.
*വനാതിർത്തികളിലെ 
നല്ല സാമൂഹിക ബന്ധങ്ങൾ *
************
വനം വകുപ്പ് ഉദ്യോഗസ്ഥരും അകന്നു പോയ നല്ല ബഡങ്ങൾ 
പുനസ്ഥാപിക്കണം.
ജനങ്ങളുമായി നല്ല ബന്ധങ്ങളുണ്ടാക്കി ,
വന പരിപാലന പദ്ധതികളിലും ആലോചനകളിലും
പ്രാദേശിക ജനങ്ങളുടെ
പങ്കാളിത്തം ഉറപ്പ്
വരുത്തണം.
ആധുനീക വിവര സാങ്കേതിക വിജ്ഞാനവും
പരമ്പരാഗതമായ നാട്ടിസം കളും ഉൾചേർന്ന സംരംക്ഷണ ,പരിപാലന പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയണം.
സർഗ്ഗാത്മകമായ 
അനിവാര്യമായ പരിസ്ഥിതി 
ശാസ്ത്രജ്ഞരുടെ നിർദേശങ്ങളും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും 
ഉറപ്പ് വരുത്തിയാൽ മാത്രമേ ,കാലം നേരിടുന്ന ഈ വിപൽ പ്രതിസന്ധിയെ 
ഒരു പരിധി വരെ എങ്കിലും നമുക്ക് പ്രതിരോധിക്കാനാകൂ.
ഈ ഇച്ഛാശക്തിയാണ് ഭരണ നേതൃത്വവും രാഷ്ട്രീയവും കാണിക്കേണ്ടത്.
സെൻസേഷണൽ റിപ്പോർട്ടിങ്ങിൽ മാത്രം അല്ലാതെ പൊതു സമൂഹത്തേയും ഭരണ
നേതൃത്വത്തേയും തിരുത്താൻ ഉള്ള ശക്തിയായി മാധ്യമങ്ങളും മാറേണ്ടതുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *