മാനന്തവാടി ക്ഷീരസംഘംകർഷകർക്കായി കിസാൻക്രെഡിറ്റ് കാർഡ് വായ്പാമേള

മാനന്തവാടി: ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ പ്രവർത്തന മൂലധനമായി അനുവദിക്കുന്ന കിസാൻക്രെഡിറ്റ് കാർഡ് വായ്പാമേള ലീഡ്ബാങ്ക് നേതൃത്വത്തിൽ മാനന്തവാടി ക്ഷീരസംഘത്തിൽ വെച്ച് നടത്തി. ലീഡ് ബാങ്ക് വയനാട് ജില്ലാ ഡിവിഷണൽ മാനേജർ സുനിൽ പി.എൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് ഉദ്ഘാടനം മാനന്തവാടി ക്ഷീരസംഘം പ്രസിഡൻറ്
പി ടി ബിജു നിർവഹിച്ചു. കാനറാബാങ്ക് അഗ്രികൾച്ചറൽ ഓഫീസർ അമൽദേവ് പദ്ധതിയെകുറിച്ചുള്ള വിശദീകരണം നടത്തി. എസ് ബി ഐ ചീഫ് മാനേജർ പി എം വിജയൻ, മാനന്തവാടി ക്ഷീരവികസന ഓഫീസറായ നിഷാദ് വി കെ, ഫിഷറീസ് ഡിപ്പാർട്ട്മെൻറ് പ്രൊമോട്ടർ ശ്രീ അരുൺ നാഥ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.എസ്. മഞ്ജുഷസ്വാഗതവും എസ് ബി ഐ അസി സ്റ്റന്റ് മാനേജർ വിബീഷ് നന്ദിയും രേഖപ്പെടുത്തി.



Leave a Reply