എൻ എം ഡി സി ശുദ്ധജല മത്സ്യകൃഷി പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : എൻ എം ഡി സി
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ശുദ്ധജല മത്സ്യകൃഷി പരിശീലനം സംഘടിപ്പിച്ചു. വളർത്തു മത്സ്യങ്ങളുടെ ശാസ്ത്രീയമായ കൃഷിരീതികൾ എന്ന വിഷയത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സി. ആഷിക് ബാബു, മത്സ്യ കൃഷി പരിപാലനവും, സാധ്യതകളും, എന്ന വിഷയത്തിൽ കെ. ശശീ ന്ദ്രൻ എന്നിവർ ക്ലാസെടുത്തു. എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡ് മെമ്പർ ഉമേഷ് പൊച്ചപ്പൻ , ഗുജറാത്ത് വെരാവൽ ഫിഷറീസ് കോളേജ് എഫ് ആർ എം ഡോ. ഉപാസനവ്യാസ്, ഡോ. ആനന്ദ് ടോർ മഹാരാഷ്ട്ര, ഡോ. രാമാനന്ദോ ബി കന്ദ്‌റപ്പ മണിപ്പൂർ , സോശാമ്മ പനമരം എന്നിവർ ആശംസകളർപ്പിച്ചു. ഡയറക്ടർ കെ.വി.വേലായുധൻ, സ്വാഗതവും, മാനേജർ ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.



Leave a Reply