September 17, 2024

പിറന്ന നാടിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികരെ അനുസ്മരിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

0
Img 20220215 071149.jpg
കാക്കവയൽ :കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പുൽവാമ ദിനാനുസ്മരണവും,കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ വീര മൃത്യു മരിച്ച സൈനികരെയും,  ഹിമാലയത്തിലെ ഹിമപാദ അപകടത്തിൽ ജീവൻ വെടിഞ്ഞ സൈനികരെയും അനുസ്മരിച്ചുകൊണ്ട് സലാമി2022 സംഘടിപ്പിച്ചു. കെ.സി.വൈ.എം കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ 2022 ഫെബ്രുവരി 14ന് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മേഖല രക്ഷാധികാരി ഫാ.സോമി വടയാപറമ്പിൽ പുഷ്പ്പാർച്ചന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.വൈ.എം കൽപ്പറ്റ മേഖല സെക്രട്ടറി അനുഗ്രഹ് അറയ്ക്കൽ  ആശംസകൾ അറിയിച്ച് സംസാരിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, വൈസ് പ്രസിഡന്റ് നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, രൂപത ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, അനിൽ സണ്ണി അമ്പലത്തിങ്കൽ, ബ്രാവോ പുത്തൻപറമ്പിൽ, സി.സാലി ആൻസ് സി എം സി, തെനേരി യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *