ടൂറിസം മേഖലക്ക് വേറിട്ടൊരനുഭവമായി ‘ട്രാവൽമീറ്റ്’
വൈത്തിരി: വയനാട് ടൂറിസം അസോസിയേഷൻ ലക്കിടിയിൽ സംഘടിപ്പിച്ച 'ട്രാവൽ മീറ്റ്-2022' പരിപാടി ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്വേകുന്ന ചടങ്ങായി മാറി. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഉയർന്ന സ്ഥാനമുള്ള ജില്ലയുടെ ടൂറിസത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്തിനുതകുന്നവിധം കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂർ ഓപ്പറേറ്റർമാരുടെ അൻപതോളം വരുന്ന പ്രതിനിധികളും ജില്ലയിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വയനാട് ടൂറിസം അസോസിയേഷൻ അംഗങ്ങളും നേരിട്ട് കൂടിക്കാഴ്ച നടത്തി കൂടുതൽ സഞ്ചാരികളെ ജില്ലയിലേക്കാകര്ഷിക്കുന്നതിനുള്ള പദ്ധതികളാണ് മീറ്റിൽ ഉരുത്തിരിഞ്ഞത്. ലക്കിടിയിൽ വെച്ച് നടന്ന ട്രാവൽ മീറ്റ് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ പി സൈത് അലവി അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം ഇൻഫോർമേഷൻ ഓഫീസർ വി മുഹമ്മദ് സലിം, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, വയനാട് ചേംബർ കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, വി ഉഷാകുമാരി, ജ്യോതിഷ് കുമാർ, അനീഷ് ബി നായർ, അലി ബ്രാൻ, അയ്യപ്പൻകുട്ടി , എ ഓ വർഗീസ്, രഞ്ജിത്ത്എന്നിവർ പ്രസംഗിച്ചു. സൈഫ് വൈത്തിരി സ്വാഗതവും സുമ പള്ളിപ്രം നന്ദിയും പറഞ്ഞു.
Leave a Reply